ഇത് വെറും മിമിക്രിയല്ല, അത്ഭുതം തന്നെ;  അമ്മക്കടുവയെ അരികിലെത്തിക്കാൻ പാട്ടുപാടുന്ന ക​ടു​വ; എട്ടുമാസം കൊണ്ട് ആയിരങ്ങളുടെ ആരാധനാപാത്രമായ വീറ്റസിനെയറിയാം…

 


എ​ട്ടു മാ​സം പ്രാ​യ​മേ​യു​ള്ളു. പ​ക്ഷേ, ക​യ്യി​ലി​രു​പ്പു കൊ​ണ്ട് വൈ​റ​ൽ താ​ര​മാ​ണ്. സൈ​ബീ​രി​യ​യി​ലെ ബ​ർ​ണോ​ർ മൃ​ഗ​ശാ​ല​യി​ലെ വീ​റ്റ​സ് എ​ന്ന ക​ടു​വ​ക്കു​ട്ടി​യാ​ണ് ആ​ൾ. വി​കൃ​തി​ക്കാ​ര​നൊ​ന്നു​മ​ല്ല കേ​ട്ടോ.​കി​ളി​ക​ളു​ടെ ശ​ബ്ദ​ത്തി​ൽ വ​ള​രെ ഭം​ഗി​യാ​യി പാ​ട്ടു​പാ​ടും ഇ​താ​ണ് വീ​റ്റ​സി​ന്‍റെ ഹോ​ബി.

പി​ന്നെ ഈ ​മി​മി​ക്രി​ക്കാ​ര​ന് ആ​രാ​ധ​രു​ണ്ടാ​യി​ല്ല​ങ്കി​ല​ല്ലെ അ​ത്ഭു​ത​മു​ള്ളു. സ്വ​ന്തം ശ​ബ്ദ​മൊ​ക്കെ മാ​റ്റി കി​ളി​ക​ളു​ടെ ശ​ബ്ദ​ത്തി​ല​ങ്ങ​നെ പാ​ട്ടു​പാ​ടി ആ​സ്വ​ദി​ച്ചി​രി​ക്കു​ന്ന വീ​റ്റ​സി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ഈ ​പാ​ട്ടി​നു പി​ന്നി​ലൊ​രു കാ​ര്യ​മു​ണ്ട്.

അ​മ്മ​ക്ക​ടു​വ ബ​ഗീ​ര​യു​ടെ ശ്ര​ദ്ധ ത​ന്നി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള വി​ദ്യ​യാ​ണ് ഈ ​പാ​ട്ടു​പാ​ട​ൽ. അ​മ്മ​ക്ക​ടു​വ മ​റ്റു മ​ക്ക​ൾ​ക്കൊ​പ്പം ഇ​ട​പ​ഴ​കു​ന്ന സ​മ​യ​ത്ത് വീ​റ്റ​സ് ഏ​തെ​ങ്കി​ലും മൂ​ല​യി​ലേ​ക്ക് മാ​റി​യി​രു​ന്ന് മി​മി​ക്രി തു​ട​ങ്ങും. ബ​ഗീ​ര മ​റ്റു മ​ക്ക​ളു​ടെ അ​ടു​ത്തു​നി​ന്ന് മാ​റി അ​രി​കി​ലേ​ക്കെ​ത്തു​ന്ന​തു​വ​രെ ഇ​ത് തു​ട​രും.​

ജ​നി​ച്ച് അ​ധി​ക നാ​ൾ ക​ഴി​യു​ന്ന​തി​നു മു​ന്പ് ക​ടു​വ​ക്കു​ട്ടി​യു​ടെ ഈ ​ക​ഴി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്ന​താ​യി മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും പ​റ​യു​ന്നു.ഈ ​സ​വി​ശേ​ഷ​ത​കൊ​ണ്ടാ​ണ് വ്യ​ത്യ​സ്ത ശ​ബ്ദ​ങ്ങ​ളി​ൽ പാ​ടു​ന്ന റ​ഷ്യ​ൻ ഗാ​യ​ക​നാ​യ വീ​റ്റ​സി​ന്‍റെ പേ​ര് ക​ടു​വ​ക്കു​ട്ടി​ക്ക് ന​ൽ​കി​യ​ത്.​

ക​ടു​വ വ​ർ​ഗ​ത്തി​ലെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​മു​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ് വീ​റ്റ​സ്.​അ​മു​ർ ക​ടു​വ​ക​ൾ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​നം കൂ​ടി​യാ​ണ്. കി​ഴ​ക്ക​ൻ റ​ഷ്യ​യി​ലെ വ​നാ​ന്ത​ര​ങ്ങ​ളി​ൽ അ​റു​നൂ​റോ​ളം അ​മു​ർ ക​ടു​വ​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത് എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

Related posts

Leave a Comment