കു​റു​ക്ക​ൻ​മൂ​ല​യി​ൽ മേ​യാ​ൻ​വി​ട്ട പ​ശു​വി​നെ ക​ടു​വ കൊ​ന്നു; ചത്തപശുവിനെ വയലിൽ തന്നെ ഇട്ട് കടുവയേയും കാത്ത് വനപാലകർ


കു​റു​ക്ക​ൻ​മൂ​ല: ബേ​ഗൂ​ർ റേ​ഞ്ചി​ന് കീ​ഴി​ലെ തൃ​ശി​ലേ​രി സെ​ക്ഷ​നി​ലെ കു​റു​ക്ക​ൻ​മൂ​ല കൊ​തം​ന്പ​റ്റ കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ ഒ​ന്ന​ര​വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​വി​നെ​ ക​ടു​വ കൊ​ന്നു.

വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന വ​യ​ൽ പ്ര​ദേ​ശ​ത്താ​യി​രു​ന്നു പ​ശു​വി​നെ മേ​യാ​ൻ വി​ട്ടി​രു​ന്ന​ത്. ഈ ​വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം മു​ന്പും സ്ഥി​രീ​ക​രി​ച്ച​താ​ണെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടും പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തി​യ​താ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ക​ടു​വ പ​ശു​വി​ന്‍റെ ജ​ഡം രാ​ത്രി​യെ​ത്തി കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് ജ​ഡം വ​യ​ലി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ ഒ​രു മാ​സ​ത്തോ​ളം പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി​യി​രു​ന്നു. 17 വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യാ​ണ് അ​ന്ന് ക​ടു​വ കൊ​ന്ന് ഭ​ക്ഷി​ച്ച​ത്.

ഇ​തി​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ക്കാ​നു​ള്ള നീ​ക്കം വി​ജ​യി​ച്ചി​രു​ന്നി​ല്ല. ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ടു​വ പി​ന്നീ​ട് കാ​ടു​ക​യ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment