മാസപ്പടിക്കു മുകളിൽ അധികൃതർക്കും മൗനം..! ബസ് സ്റ്റാന്‍റ കച്ചവട കൈയേറ്റം വരാന്തയും കടന്ന് പാർക്കിംഗ് സ്ഥലംവരെ യെത്തി; നടപടിയെടുക്കാതെ നഗരസഭ

parkingഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് സ്റ്റാൻഡ് കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​രി​ക​ൾ വ​രാ​ന്ത​യും പാ​ർ​ക്കിം​ഗ് സ്ഥ​ല​വും കൈ​യേ​റി ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ഗ​ര​സ​ഭ ഭര ണാധികാരികൾ കണ്ടമട്ടില്ല. മാ​സ​പ്പ​ടി വാ​ങ്ങി ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ​ക്കു കുടപിടിക്കുകയാണ് അ​ധി​കൃ​ത​രെന്ന് പൊതുവെ ഉയരുന്ന ആക്ഷേപം.  സ്റ്റാൻഡിലേക്കു പോകുന്ന പൊ​തു​ജ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളും മ​ഴ​യും വെ​യി​ലു​മേ​റ്റ് പെ​രു​വ​ഴി​യി​ൽ നി​ൽ​ക്കേ​ണ്ട അവ സ്ഥയിലാണ്.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​രി​ക​ളി​ൽ ചി​ല​രാ​ണ് വ​രാ​ന്ത​കൂ​ടി കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ക​ട​മു​റി​ക​ൾ​വി​ട്ട് വ​രാ​ന്ത​യി​ൽ സാ​ധ​ന​ങ്ങ​ൾ കു​ത്തി​നി​റ​ച്ചി​രി​ക്കു​ക​യാ​ണ്.  കടയിലേക്കു വരു ന്നവരും,  സ്റ്റാൻഡിലേക്ക് പോ കുന്നവരും ബസ് സ്റ്റാൻഡ് കെട്ടിടത്തിന്‍റെ വരാന്തയും വിട്ട് പുറത്തിറങ്ങേണ്ട അവസ്ഥ യിലാണ്. വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഭാ​ഗ​വും ക​ട​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ർ​ക്കിം​ഗ് ഏ​രി​യ​യോ​ടെ നി​ർ​മി​ച്ച​താ​ണ് കെ​ട്ടി​ടം. വ​ലി​യ അ​ല​മാ​ര​ക​ളും മേ​ശ​ക​ളും നി​ര​ത്തി​യാ​ണ് പ​ല​രും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.

ചി​ല ക​ട​യു​ട​മ​ക​ൾ വ​രാ​ന്ത​യി​ലും പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തും ടൈ​ൽ​സ് പാ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സമീപത്തെ ഡ്രൈ വർമാരും, വ്യാപാരികളും, വഴി യാത്രികരും പ​റ​ഞ്ഞു.
കു​റ​ച്ചു നാ​ൾ മു​ന്പ്  ബി​ജെ​പി കൗ​ണ്‍​സി​ല​ർ ര​മേ​ശ് വാ​ര്യ​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ സെ​ക്ര​ട്ട​റി​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥ​ലം മാ​റി​പോ​വു​ക​യും ചെ​യ്തു. വ​ഴി​യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ത​മ്മി​ൽ പ​ല​പ്പോ​ഴും വാ​ക്കേ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വ​ച്ചി​രി​ക്കു​ന്ന സാ​ധ​ന​ത്തി​ൽ ത​ട്ടി കേ​ടു​പാ​ടു സം​ഭ​വി​ച്ച​തു സം​ബ​ന്ധി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നി​ട​ത്തു ഇ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി വ​ച്ച​തി​നാ​ൽ പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നഗരസഭ ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​പാ​രി​ക​ളും ത​മ്മി​ലു​ള്ള അ​വി​ഹി​ത കൂ​ട്ടു​കെട്ട് അവസാനി പ്പിക്കണമെന്നാണ് പൊതുജന ങ്ങൾ ആവശ്യപ്പെടു ന്നത്.

Related posts