ക​യ്പ​മം​ഗ​ലം വാഹനാപകടം: വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി; പൊ​ലീ​സ് എ​ത്തു​ന്ന​തി​നു മു​മ്പു ര​ക്ഷ​പ്പെ​ടാ​ന്‍ പാ​യു​ന്ന​തി​നി​ടെ അ​പ​ക​ടം?

തൃ​ശൂ​ര്‍: ക​യ്പ​മം​ഗ​ല​ത്ത് നി​ര്‍​ത്തി​യി​ട്ട ച​ര​ക്കു​ലോ​റി​യി​ല്‍ കാ​റി​ടി​ച്ച് എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നെ​ന്നും പോ​ലീ​സ്.

യാ​ത്ര​യ്ക്കി​ടെ തൃ​ശൂ​ര്‍ ത​ളി​ക്കു​ളം പ​ത്താം​ക​ല്ലി​ല്‍ മു​റി​യെ​ടു​ക്കാ​ന്‍ നി​ര്‍​ത്തി​യ സം​ഘം, നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടെ​ന്നും കൈ​യാ​ങ്ക​ളി​യി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സി​ല്‍ വി​വ​രം കൈ​മാ​റി​യെ​ന്നു​മാ​ണ് വി​വ​രം. പോ​ലീ​സ് എ​ത്തു​മെ​ന്ന​റി​ഞ്ഞ് ഇ​വ​ര്‍ വേ​ഗ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ല്‍ കൊ​ച്ചി​യി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു.

പ​ത്താം​ക​ല്ലി​ലെ വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് ശേ​ഖ​രി​ച്ചു. ഇ​വ​രു​ടെ സ​ഞ്ചാ​ര​പാ​ത​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ്.

എ​ട്ടു​പേ​രു​ടെ​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹി​തേ​ഷ് ശ​ങ്ക​റും സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. സാ​മ്പി​ളു​ക​ള്‍ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കു കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ എ​ക്‌​സാ​മി​നേ​ഷ​ന്‍ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ലോ​റി ഡ്രൈ​വ​ര്‍ പു​നെ സ്വ​ദേ​ശി തു​ക്കാ​റാം കാം​ബ്ലി​യെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ച​ര്‍​ച്ച​യാ​യി ഡോ. ​ഹി​തേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

തൃ​ശൂ​ര്‍: ദേ​ശീ​യ​പാ​ത 66ല്‍ ​ക​യ്പ​മം​ഗ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ള്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന സൂ​ച​ന ന​ല്‍​കി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹി​തേ​ഷ് ശ​ങ്ക​ര്‍. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നൊ​പ്പം മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ലി​നെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

റോ​ഡ് നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ മ​തി​യാ​യ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തും റോ​ഡ​രി​കി​ല്‍ ഭാ​ര​വാ​ഹ​നം സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത​തും അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ച്ച് ഘ​ട​ക​ങ്ങ​ളാ​യി​രി​ക്കാം. ഇ​ത്ത​രം വീ​ഴ്ച​ക​ള്‍ ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണം. എ​ന്നാ​ല്‍, ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍ വി​ദ​ഗ്ധ​ന്‍ എ​ന്ന നി​ല​യി​ല്‍ ദു​ര​ന്ത​കാ​ര​ണം ഒ​രു ഘ​ട​ക​ത്തി​ല്‍ മാ​ത്രം ചു​രു​ക്കു​ന്ന​തു ശാ​സ്ത്രീ​യ സ​മീ​പ​ന​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ത് അ​പ​ക​ട​ത്തി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഡ്രൈ​വ​റു​ടെ തീ​രു​മാ​ന​മെ​ടു​ക്ക​ല്‍, ശ്ര​ദ്ധ, പ്ര​തി​ക​ര​ണ സ​മ​യം, വേ​ഗ​ത, ദൂ​ര​ത്തെ​ക്കു​റി​ച്ചു​ള്ള നി​ഗ​മ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ മ​ദ്യം ബാ​ധി​ക്കു​ക​യും അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യാം. ര​ക്ത​ത്ത​തി​ലെ മ​ദ്യ​ത്തി​ന്റെ സാ​ന്നി​ധ്യം മാ​ത്രം അ​പ​ക​ട​ത്തി​ന്റെ കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ എ​ത്താ​നും ക​ഴി​യി​ല്ലെ​ന്ന​ത് ഓ​ര്‍​മി​പ്പി​ക്കു​ന്നു.

മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ല്‍ സ​മൂ​ഹം നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. ഈ ​ദു​ര​ന്തം ന​ല്‍​കു​ന്ന പ്ര​ധാ​ന സ​ന്ദേ​ശ​ങ്ങ​ളി​ലൊ​ന്നും ഇ​താ​ണ്. ഇ​തു പ​റ​യാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു സ്വ​ന്തം ജീ​വ​ന്‍ മാ​ത്ര​മ​ല്ല, നി​ര​പ​രാ​ധി​ക​ളാ​യ മ​റ്റ് റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. ഇ​ക്കാ​ര്യം ഓ​ര്‍​ത്താ​ല്‍ ന​ന്നെ​ന്നും അ​ദ്ദേ​ഹം കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment