കാ​ലാ​ളി​ന്‍റെ പ്രമോ​ഷ​ൻ വീഡിയോ പു​റ​ത്തി​റ​ക്കി

ന​വാ​ഗ​ത​രാ​യ അ​നൂ​പ് അ​റ​ക്ക​ൽ-​നി​തി​ൻ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കാ​ലാ​ളി​ന്‍റെ പ്ര​മോ​ഷ​ൻ വീ​ഡി​യോ യു​വ ന​ട​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ് (പെ​പ്പെ) പു​റ​ത്തി​റ​ക്കി. സ​ത്യ​സ​ന്ധ​മാ​യ ജ​ന​സേ​വ​നം ല​ക്ഷ്യ​മി​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് യു​വാ​ക്ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് കാ​ലാ​ൾ പ​റ​യു​ന്ന​ത്.

പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ ന​ട​ത്തു​ന്ന ത​ന്ത്ര​പ​ര​വും ര​സ​ക​ര​വു​മാ​യ ശ്ര​മ​ങ്ങ​ൾ സ​സ്പെ​ൻ​സി​ൽ പൊ​തി​ഞ്ഞ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാ​ജി​ർ ആണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

സാ​ദ​ഫ്, സ്നേ​ഹ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന കാലാളിന്‍റെ പ്ര​മോ​ഷ​ൻ വീ​ഡി​യോ അ​മി​ഗോ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ യു ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. കാ​മ​റ-​നി​ഖി​ൽ വി​ജ​യ​ൻ, എ​ഡി​റ്റിം​ഗ്-​മോ​ജി ടി. ​വ​ർ​ഗീ​സ്, ഗാ​ന​ര​ച​ന-​ഏ​ങ്ങാ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ-​ര​ഞ്ജി​ത്ത് ര​ഘു​നാ​ഥ്. രാ​ജേ​ഷ് അ​പ്പു​ക്കു​ട്ട​നും പ്ര​വീ​ണ്‍ പ്രേം​നാ​ഥു​ം ചേർന്നാണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

Related posts