ഇത്രയും വേണ്ടായിരുന്നു! തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​മ​ന്ന​യു​ടെ ഗ്ലാ​മ​ർ പ്ര​ദ​ർ​ശ​ന​ത്തെ വി​മ​ർ​ശി​ച്ച് ആ​രാ​ധ​ക​രും; ശരീര പ്രദര്‍ശനമല്ല, മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാന്‍സ്

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​മ​ന്ന​യു​ടെ ഗ്ലാ​മ​ർ പ്ര​ദ​ർ​ശ​ന​ത്തെ ആ​രാ​ധ​ക​രും വി​മ​ർ​ശി​ക്കു​ന്നു. സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്ത് വി​ശാ​ൽ നാ​യ​ക​നാ​യ ആ​ക്ഷ​ൻ എ​ന്ന ചി​ത്ര​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഏ​റ്റ​വും പു​തി​യ ത​മ​ന്ന ചി​ത്രം. ന​വം​ബ​ർ 15ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് മു​ന്നേ​റു​ന്ന​ത്.

ആ​ക്ഷ​നി​ലെ ത​മ​ന്ന​യു​ടെ ഗ്ലാ​മ​ർ പ്ര​ദ​ർ​ശ​നം അ​തി​രു​ക​ട​ന്ന​താ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. സിം ​സ്യൂ​ട്ടും ബി​ക്കി​നി​യു​മൊ​ക്കെ​യി​ട്ട് അ​തീ​വ ഗ്ലാ​മ​റ​സാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ ത​മ​ന്ന എ​ത്തു​ന്ന​ത്. ആ​ക്ഷ​നി​ൽ വി​ശാ​ലി​ന്‍റെ നാ​ല് നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ്. ചി​ത്ര​ത്തി​ൽ സ്പൈ ​ഏജ​ന്‍റു​മാ​രാ​യി​ട്ടാ​ണ് വി​ശാ​ലും ത​മ​ന്ന​യും എ​ത്തു​ന്ന​ത്.

വി​ശാ​ലി​നും ത​മ​ന്ന​യ്ക്കും പു​റ​മേ മ​ല​യാ​ളി താ​രം ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ആ​കാ​ൻ​ഷ പു​രി, ഛായാ ​സിം​ഗ് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് നാ​യി​ക​മാ​ർ. ത​മ​ന്ന​യി​ൽ നി​ന്നും ശ​രീ​ര പ്ര​ദ​ർ​ശ​ന​മ​ല്ല, മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്ന ത​മ​ന്ന ഫാ​ൻ​സ് ക്ല​ബ് ട്വി​റ്റ​റി​ൽ ട്വീ​റ്റ് ചെ​യ്തി​രു​ന്ന​ത്. ആ​ക്ഷ​ന് ല​ഭി​ക്കു​ന്ന ഗം​ഭീ​ര സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള​ള ത​മ​ന്ന​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് ആ​രാ​ധ​ക​ർ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യ​ത്.

ന​ല്ല സം​വി​ധാ​യ​ക​രു​ള​ള ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​നും ന​ല്ല ക​ഥ​ക​ളി​ൽ മാ​ത്രം വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നു​മാ​ണ് ത​മ​ന്ന​യ്ക്ക് ആ​രാ​ധ​ക​ർ ന​ൽ​കു​ന്ന ഉ​പ​ദേ​ശം. മു​ൻ​പും ഗ്ലാ​മ​ർ റോ​ളു​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ ഒ​രു മ​ടി​യും കാ​ണി​ച്ചി​ട്ടി​ല്ലാ​ത്ത താ​ര​മാ​ണ് ത​മ​ന്ന.

Related posts