ര​ണ്ട​ര​ക്കോ​ടി​യു​ടെ കു​ഴ​ൽ​പ്പ​ണവുമായി രണ്ടുപേർ പിടിയിൽ; കോയമ്പത്തൂരിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പാലക്കാട് വെച്ച്  പിടിയിലായത്

പ​ട്ടാ​ന്പി: കൊ​പ്പ​ത്ത് കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 2,42,18,500 രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. മ​ല​പ്പു​റം ക​ല്പ​ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ പൊ​റ്റെ​ക്കോ​ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ത​സ്‌​ലിം(26), കി​ഴ​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ൽ സ​യ്യി​ദ് ശി​ഹാ​ബു​ദീ​ൻ (34) എ​ന്നി​വ​രെ കൊ​പ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്പ​ക​ഞ്ചേ​രി സ്വ​ദേ​ശി ഫാ​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നു പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

യാ​തൊ​രു​വി​ധ രേ​ഖ​ക​ളു​മി​ല്ലാ​തെ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും ഒ​റ്റ​പ്പാ​ലം, ചെ​ർ​പ്പു​ള​ശേ​രി, കൊ​പ്പം വ​ഴി മ​ല​പ്പു​റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് കു​ലു​ക്ക​ല്ലു​ർ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ​നി​ന്നു​മാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ ഹാ​ൻ​ഡ് ബ്രേ​ക്കി​നു​ള്ളി​ലെ ര​ഹ​സ്യ അ​റ​യി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

കൊ​പ്പം എ​സ്ഐ എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൽ ഗ​യൂം, മ​ധു, അ​ര​വി​ന്ദാ​ക്ഷ​ൻ, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, ശി​വ​ദാ​സ്, ശ​ശി​കു​മാ​ർ, രാ​ഹു​ൽ, റി​നു മോ​ഹ​ൻ, പ്ര​സാ​ദ്, ക​ലാ​ധ​ര​ൻ, ഹ​രീ​ഷ്, മു​രു​ക​ൻ, സു​ഭ​ദ്ര, സ​ജി​ത, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts