പണിപാളി! രണ്ടു ലക്ഷം കോടി പ്രതീക്ഷിച്ചു; കിട്ടിയത് 13,000 കോടി! ഗരീബ് കല്യാണ്‍ യോജന പരാജയം; 246 കോടി രൂപ നിക്ഷേപിച്ച് നാമക്കല്‍ സ്വദേശി

2016nove19currencyന്യൂ​​​ഡ​​​ൽ​​​ഹി: ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച വ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ൽ പ​​​ദ്ധ​​​തി പ​​​രാ​​​ജ​​​യ​​​മാ​​​യി. കേ​​​വ​​​ലം 13,000 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​ഴി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗ​​​രീ​​​ബ് ക​​​ല്യാ​​​ൺ യോ​​​ജ​​​ന (പി​​​എം​​​ജി​​​കെ​​​വൈ) എ​​​ന്നു പേ​​​രി​​​ട്ട പ​​​ദ്ധ​​​തി​​​വ​​​ഴി ര​​​ണ്ടു​​​ ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​നം പ്ര​​​ഖ്യാ​​​പി​​​ക്കും എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്ര​​​തീ​​​ക്ഷ.

ഡി​​​സം​​​ബ​​​ർ 17ന് ​​​ആ​​​രം​​​ഭി​​​ച്ച സ്കീം ​​​മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ചു. എ​​​ങ്കി​​​ലും ഇ​​​തു​​​പ്ര​​​കാ​​​ര​​​മു​​​ള്ള നി​​​കു​​​തി റി​​​ട്ടേ​​​ൺ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും വ​​​രു​​​മാ​​​നം വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നും എ​​​പ്രി​​​ൽ 10 വ​​​രെ സ​​​മ​​​യ​​​മു​​​ണ്ട്. പ​​​ക്ഷേ, തു​​​ക മാ​​​ർ​​​ച്ച് 31നു ​​​മു​​​ന്പ് അ​​​ട​​​യ്ക്കേ​​​ണ്ടി​​​യി​​​രു​​​ന്നു.

ഇ​​​തു​​​പ്ര​​​കാ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന തു​​​ക​​​യു​​​ടെ 30 ശ​​​ത​​​മാ​​​നം നി​​​കു​​​തി, നി​​​കു​​​തി​​​ത്തു​​​ക​​​യു​​​ടെ 33 ശ​​​ത​​​മാ​​​നം (ആ​​​കെ തു​​​ക​​​യു​​​ടെ 9.9 ശ​​​ത​​​മാ​​​നം) ഗ​​​രീ​​​ബ് ക​​​ല്യാ​​​ൺ സെ​​​സ്, ആ​​​കെ തു​​​ക​​​യു​​​ടെ 10 ശ​​​ത​​​മാ​​​നം പി​​​ഴ എ​​​ന്നി​​​വ​​​ചേ​​​ർ​​​ത്തു 49.9 ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​രി​​​ൽ അ​​​ട​​​യ്ക്ക​​​ണം. 25 ശ​​​ത​​​മാ​​​നം നാ​​​ലു​​​വ​​​ർ​​​ഷത്തെ പ​​​ലി​​​ശ​​​യി​​​ല്ലാ നി​​​ക്ഷേ​​​പ​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ കി​​​ട​​​ക്കും. ബാ​​​ക്കി 25.1 ശ​​​ത​​​മാ​​​നം നി​​​കു​​​തി​​​ദാ​​​യ​​​ക​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

സ്കീം ​​​പ്ര​​​കാ​​​രം പി​​​ഴ​​​യും നി​​​കു​​​തി​​​യും അ​​​ട​​​യ്ക്കാ​​​തെ നി​​​കു​​​തി റി​​​ട്ടേ​​​ണി​​​ൽ തു​​​ക കാ​​​ണി​​​ച്ചാ​​​ൽ 77.3 ശ​​​ത​​​മാ​​​നം പി​​​ഴ ചു​​​മ​​​ത്തും. റി​​​ട്ടേ​​​ണി​​​ൽ കാ​​​ണി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​രു​​​മാ​​​നം ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ൽ 87.3 ശ​​​ത​​​മാ​​​ന​​​മാ​​​ണു പി​​​ഴ. പു​​​റ​​​മേ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളും വ​​​രും.ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച മൂ​​​ന്നാ​​​മ​​​ത്തെ വ​​​രു​​​മാ​​​നം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ സ്കീ​​​മാ​​​ണു പി​​​എം​​​ജി​​​കെ​​​വൈ. 2015 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ള്ള​​​പ്പ​​​ണം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ സ്കീ​​​മി​​​ൽ 4,164 കോ​​​ടി രൂ​​​പ​​​യേ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ളു. ഇ​​​തി​​​ന്‍റെ 60 ശ​​​ത​​​മാ​​​ന​​​മാ​​​യ 2,428 കോ​​​ടി രൂ​​​പ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു നി​​​കു​​​തി​​​യാ​​​യി കി​​​ട്ടി.

ക​​​ഴി​​​ഞ്ഞ ​വ​​​ർ​​​ഷം ജൂ​​​ൺ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ ന​​​ട​​​ത്തി​​​യ വ​​​രു​​​മാ​​​നം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ സ്കീ​​​മി​​​ൽ 55,000 കോ​​​ടി രൂ​​​പ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. 45 ശ​​​ത​​​മാ​​​നം തു​​​ക​​​യാ​​​യ 24,750 കോ​​​ടി രൂ​​​പ നി​​​കു​​​തി​​​യാ​​​യി ല​​​ഭി​​​ച്ചു.പി​​​എം​​​ജി​​​കെ വൈ​​​യി​​​ൽ ര​​​ണ്ടു ​ല​​​ക്ഷം കോ​​​ടി രൂ​​​പ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ഒ​​​രു ​ല​​​ക്ഷം കോ​​​ടി രൂ​​​പ നി​​​കു​​​തി​​​യും പി​​​ഴ​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​നു കി​​​ട്ടു​​​മാ​​​യി​​​രു​​​ന്നു.

246 കോടി രൂപ നിക്ഷേപിച്ച് നാമക്കൽ സ്വദേശി

ചെ​​​ന്നൈ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗ​​​രീ​​​ബ് ക​​​ല്യാ​​​ൺ യോ​​​ജ​​​ന (പി​​​എം​​​ജി​​​കെ​​​വൈ) എ​​​ന്ന വ​​​രു​​​മാ​​​നം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​രാ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 246 കോ​​​ടി രൂ​​​പ. നാ​​​മ​​​ക്ക​​​ൽ ജി​​​ല്ല​​​യി​​​ലെ തി​​​രു​​​ച്ചെ​​​ങ്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​യാ​​​ൾ. പേര് പുറത്തുവിട്ടിട്ടില്ല. റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഈ ​​​നി​​​ക്ഷേ​​​പം സം​​​സ്ഥാ​​​ന​​​ത്ത് ഈ​​​യി​​​ന​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഈ ​​തു​​​ക​​​യു​​​ടെ 49.9 ശ​​​ത​​​മാ​​​നം നി​​​കു​​​തി​​​യും സെ​​​സും പി​​​ഴ​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​നാ​​​ണ്. 25 ശ​​​ത​​​മാ​​​നം സ​​​ർ​​​ക്കാ​​​ർ നാ​​​ലു​ വ​​​ർ​​​ഷ​​​ത്തെ പ​​​ലി​​​ശ​​​യി​​​ല്ലാ നി​​​ക്ഷേ​​​പ​​​മാ​​​യി എ​​​ടു​​​ക്കും. ബാ​​​ക്കി തു​​​ക നി​​​ക്ഷേ​​​പ​​​ക​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

Related posts