കാ​മു​കി​യെ മ​ർ​ദി​ച്ച യു​വാ​വി​ന്‍റെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ​ഇടി​ച്ചു​നി​ര​ത്തി! ഡ്രൈ​വ​റാ​യ പ​ങ്ക​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും റ​ദ്ദാ​ക്കി

ഭോ​പ്പാൽ: കാ​മു​കി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച യു​വാ​വി​ന്‍റെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ഇ​ടി​ച്ചു​നി​ര​ത്തി.

ധേ​ര സ്വ​ദേ​ശി​യാ​യ പ​ങ്ക​ജ് ത്രി​പാ​ഠി (24)യു​ടെ വീ​ടാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ഡ്രൈ​വ​റാ​യ പ​ങ്ക​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും റ​ദ്ദാ​ക്കി.

19കാ​രി​യാ​യ കാ​മു​കി​യെ പ​ങ്ക​ജ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

കാ​മു​കി വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​തി​ൽ അ​സ്വ​സ്ഥ​നാ​യാ​ണ് പ​ങ്ക​ജ് ത്രി​പാ​ഠി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നു കാ​മു​കി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വി​ഡി​യോ​യി​ൽ കേ​ൾ​ക്കാം. പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യെ പ​ങ്ക​ജ് അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ്ര​തി​യു​ടെ വീ​ട് ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു​നി​ര​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ ജി​ല്ല​യി​ൽ ധേ​ര ഗ്രാ​മ​ത്തി​ലാ​ണ് പ്ര​തി​യു​ടെ വീ​ട്. വീ​ട് ബു​ൾ​ഡോ​സ​റു​പ​യോ​ഗി​ച്ചു പോ​ലീ​സ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ കാ​ണി​ച്ച​തി​ന് മൗ​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment