കണ്ടിട്ട് കാര്യമില്ല..! സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്മി നാ​യ​ർ കാ​നം രാ​ജ​ന്ദ്രേ​നെ ക​ണ്ടു; അതൃപ്തി അറിയിച്ച് കാനം

kanam-lakshmiതി​രു​വ​ന​ന്ത​പു​രം: സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്, ലോ ​അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ല​ക്ഷ്മി നാ​യ​ർ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ ക​ണ്ടു. സി​പി​ഐ ആ​സ്ഥാ​ന​മാ​യ എം​എ​ൻ സ്മാ​ര​ക​ത്തി​ലെ​ത്തി​യാ​ണ് ല​ക്ഷ്മി നാ​യ​ർ കാ​ന​ത്തെ ക​ണ്ട​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​ച്ഛ​ൻ നാ​രാ​യ​ണ​ൻ നാ​യ​രും ല​ക്ഷ്മി നാ​യ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സ​മ​ര​ത്തി​ൽ​നി​ന്ന് എ​ഐ​എ​സ്എ​ഫി​നെ​യും എ​ഐ​വൈ​എ​ഫി​നെ​യും പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ൽ ല​ക്ഷ്മി നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ​മ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. എ​സ്എ​ഫ്ഐ​യോ​ടു മാ​ത്രം ച​ർ​ച്ച ന​ട​ത്തി​യ​തി​ലും ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി എം​എ​ന്‍ സ്മാ​ര​ക​ത്തി​ല്‍ എ​ത്തി​യ​തി​ലും കാ​നം അ​തൃ​പ്തി അ​റി​യി​ച്ചു.

ലോ ​അ​ക്കാ​ഡ​മി​യി​ൽ സ​മ​രം തു​ട​ങ്ങി​യ​ത് എ​ഐ​എ​സ്എ​ഫാ​ണ്. എ​ന്നാ​ൽ എ​സ്എ​ഫ്ഐ​യോ​ടു ച​ർ​ച്ച ന​ട​ത്തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മാ​നേ​ജ്മെ​ന്‍​റ് ശ്ര​മി​ച്ചു. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും കാ​നം അ​റി​യി​ച്ചു.

Related posts