തൊ​ഴി​ലാ​ളി​ക​ൾ തി​രു​ത്ത​ൽ ശ​ക്തി​യാ​യി മാ​റ​ണം; ശക്തമായ പോരാട്ടങ്ങളിലൂടെയാണ് തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടിയെടുത്തതെന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: തൊ​ഴി​ലാ​ളി​ക​ൾ തി​രു​ത്ത​ൽ ശ​ക്തി​യാ​യി മാ​റ​ണ​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ ​ഐ ടി ​യു സി ​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യു​ടെ​യും ജ​ന​റ​ൽ കൗ​ണ്‍​സി​ലി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സം​സ്ഥാ​ന​ത്തെ തൊ​ഴി​ലാ​ളി​ക​ൾ പോ​രാ​ടി​യു​ട്ടു​ണ്ട്. ഇ​ത്ത​രം ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​ർ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളി​ൽ പ​ല​തും നേ​ടി​യെ​ടു​ത്ത​തും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​മേ​ഖ​ല​യു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ കെ ​പി രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ ​വി കൃ​ഷ്ണ​ൻ, താ​വം ബാ​ല​കൃ​ഷ്ണ​ൻ, കെ ​ജി പ​ങ്ക​ജാ​ക്ഷ​ൻ, പി ​സു​ബ്ര​ഹ്മ​ണ്യ​ൻ, വി​ജ​യ​ൻ​കു​നി​ശ്ശേ​രി, കെ ​മ​ല്ലി​ക, എ ​എ​ൻ രാ​ജ​ൻ, പി ​രാ​ജു, പി ​കെ കൃ​ഷ്ണ​ൻ, വാ​ഴൂ​ർ സോ​മ​ൻ, എ​ച്ച് രാ​ജീ​വ​ൻ, പി ​വി​ജ​യ​മ്മ, സി ​പി ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​പി സു​രേ​ഷ്് രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts