ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ;  ഉ​ന്ന​ത ബി​രു​ദ​ധാ​രി​യാ​യ ഇയാൾ  തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ടയാണെന്ന് എക്സൈസ്

തൃ​ശൂ​ർ: പൂ​ര​ത്തി​ന് ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് കേ​ന്ദ്രി​ക​രി​ച്ച് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഉ​ന്ന​ത ബി​രു​ദ​ധാ​രി​യാ​യ യു​വാ​വ് പി​ടി​യി​ൽ.തൃ​ശൂ​ർ മു​ളം​കു​ന്ന​ത്ത്കാ​വ് കി​ള്ള​നെ​ല്ലൂ​ർ കോ​ഞ്ചേ​രി അ​മ്മാം​കു​ഴി റോ​ഡി​ലെ ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ എ​ബി​ൻ ഒൗ​സേ​ഫി​നെ (28) യാ​ണ് തൃ​ശൂ​ർ എ​ക്സൈ​സ് എ​ൻ​ഫോ​ഴ​സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കൊ​ക്കാ​ല ഭാ​ഗ​ത്താ​ണ് പി​ടി​കൂ​ടി​യ​ത്. എ​ബി​ൻ സ്ഥി​ര​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണി​യാ​ണ്. ഈ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ​നി​ന്നു നി​ര​വ​ധി ത​വ​ണ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​ട്ട​ണ്ട്. പൊ​ള്ളാ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​കു​ന്ന​തെ​ന്ന് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​ജി​ജു ജോ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​വ​രു​ടെ കേ​ന്ദ്രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ക്സൈ​സ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ജി. അ​നു​പ് കു​മാ​ർ, അ​ന​ന്ദ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​നി​ൽ, ഗി​രി​ധ​ര​ൻ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റി​മ​മാ​ൻ​ഡു ചെ​യ്തു ജ​യി​ലി​ലാ​ക്കി.

Related posts