പോ​ട്ട​യി​ൽ ഇ​ത​ര സം​സ്ഥാ​ന ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; ഇ​രു​വ​രും മ​ദ്യ​പി​ച്ച് ക​ല​ഹം കൂ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ

ചാ​ല​ക്കു​ടി: പോ​ട്ട വാ​ഴ​ക്കു​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ൾ വീ​ട്ടിൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഉ​മി​ത് (38) ഭാ​ര്യ രാ​ധ(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 12 മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്.

പോ​ട്ട വാ​ഴ​കു​ന്ന് താ​ഴ​ത്തേ​തി​ൽ വീ​ട്ടി​ൽ ടി​ജോ​യു​ടെ വീ​ട്ടു​ജോ​ലി​ക്കാ​രാ​ണ് മ​രി​ച്ച ദ​മ്പ​തി​ക​ൾ. ടി​ജോ​യു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ​ഴ​യ​വീ​ട്ടി​ലെ മു​റി​യി​ൽ കി​ട​ക്ക​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. ഉ​മി​ത് ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ ഷാ​ൾ ഇ​ട്ട് മു​റു​ക്കി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ഉ​മി​ത് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി സം​ശ​യി​ക്കു​ന്നു.

ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പി​ച്ച് ഇ​ട​യ്ക്ക് വ​ഴ​ക്കു​ണ്ടാ​കാ​റു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ‍​യു​ന്നു. നാ​ലു​മാ​സ​ത്തോ​ള​മാ​യി ഇ​രു​വ​രും ജോ​ലി​ക്കാ​യി പോ​ട്ട​യി​ൽ എ​ത്തി​യി​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ഇ​രു​വ​രും വ​ഴ​ക്കു കൂ​ടു​ന്ന​ത് ഈ ​വീ​ട്ടി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​ണ്ടി​രു​ന്നു. ഇ​ന്ന​ലെ വീ​ട്ടി​ൽ ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നാ​ൽ സം​ശ​യം തോ​ന്നി സെ​ക്യൂ​രി​റ്റി രാ​ത്രി​യി​ൽ ചാ​ല​ക്കു​ടി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി 12 മ​ണി​യോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വീ​ട് അ​ക​ത്ത് നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് ഇ​രു​വ​രും മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ച​ാ ല​ക്കു​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Related posts

Leave a Comment