വിൽപനയ്ക്ക് എത്തിച്ച 10 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍; ട്രെയിൻമാർഗം ബംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നതെന്ന്  അൻസാർ

കോ​ഴി​ക്കോ​ട്: വി​ല്‍​പ്പ​ന​യ്ക്കാ​യെ​ത്തി​ച്ച 10 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മം​ഗ​ലാ​പു​രം സ്വ​ദേ​ശി അ​ന്‍​സാ​ര്‍ (28) നെ​യാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍റലി​ജ​ന്‍​സും എ​ക്‌​സൈ​സ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലി​റ​ങ്ങി​യ ശേ​ഷം ലി​ങ്ക്‌​റോ​ഡി​ലൂ​ടെ വ​രു​ന്ന​തി​നി​ടെ​യാ​ണ് എ​ക്‌​സൈ​സ് അ​ന്‍​സാ​റി​നെ പി​ടി​കൂ​ടി​യ​ത്.

അ​ന്‍​സാ​ര്‍ ക​ഞ്ചാ​വു​മാ​യി കോ​ഴി​ക്കോ​ടെ​ത്തു​ന്നു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ഇന്‍റ​ലി​ജ​ന്‍​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു.
തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് സ്‌​ക്വാ​ഡ് അ​ന്‍​സാ​റി​നെ ക​ണ്ടെ​ത്തി​യ​ത്. അ​ന്‍​സാ​ര്‍ ആ​ര്‍​ക്കാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന​തി​നെ കു​റി​ച്ച് എ​ക്‌​സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്‍​സാ​റി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സ്ഥി​ര​മാ​യി കോ​ഴി​ക്കോ​ട് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രെ കു​റി​ച്ച് അ​റി​യാ​നാ​വു​മെ​ന്നാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രു​തു​ന്ന​ത്.

എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ സ​ജി​ത്കു​മാ​ര്‍, ഇ​ന്‍​സ്പ​ക്ട​ര്‍ സു​ധാ​ക​ര​ന്‍, ഇ​ന്‍റലി​ജ​ന്‍​സ് ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, കെ.​എ​ന്‍.​റി​മേ​ഷ്, യു.​പി.​മ​നോ​ജ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ റെ​നീ​ഷ്, അ​നു​രാ​ജ്, വ​നി​താ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സു​ജ​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts