ചിറയിൻകീഴ് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; പതിനെട്ടു വയസുകാരൻ പോലീസ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് പോലീസ്
ചിറയിൻകീഴ്: ചിറയിൻകീഴ് ബസ് സ്റ്റാൻഡ് കേന്ദ്രമായി കഞ്ചാവ് വിൽപന വരികയായിരുന്ന സംഘത്തിലെ ഒരാളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കിഴക്കേ പൊതിയിൽ വീട്ടിൽ അഭിരാജ് (18)ആണ് അറസ്റ്റിലായത്. ചിറയിൻകീഴ് എസ്ഐ. സാജൻ, സിപിഒമാരായ അനിൽ, വിഷ്ണു, കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവിൽ നിന്നും കഞ്ചാവ് പൊതികൾ പോലീസ് പിടിച്ചെടുത്തു. യുവാക്കൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരുന്നതായി പോലീസ് പറഞ്ഞു. ഇത്തരക്കാരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.