എന്‍റെ പാപം പൊറുക്കുമോ‍? ശ​ബ​രി​മ​ല ശു​ദ്ധി​ക്രി​യയിൽ ത​ന്ത്രി സാ​വ​കാ​ശം തേ​ടി; അ​നു​വ​ദി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ന​ട​യ​ട​ച്ച് ശു​ദ്ധി​ക്രി​യ ചെ​യ്ത​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തി​നു ത​ന്ത്രി​ക്ക് സാ​വ​കാ​ശം ന​ൽ​കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. ര​ണ്ടാ​ഴ്ച ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ബോ​ർ​ഡ് ന​ൽ​കി​യ സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ത​ന്ത്രി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി.

സു​പ്രിം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ന്ദു​വും ക​ന​ക​ദു​ർ​ഗ​യും ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ത​ന്ത്രി ന​ട​യ​ട​ച്ച് ശു​ദ്ധി​ക്രി​യ ചെ​യ്ത​ത്.ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട അ​ട​ച്ച ത​ന്ത്രി ക​ണ്ഠര​ര് രാ​ജീ​വ​രു​ടെ ന​ട​പ​ടി ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണെ​ന്നു ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു നി​ല​നി​ൽ​ക്കെ യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പേ​രി​ൽ ന​ട അ​ട​ച്ചു ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ത്തി​യ​തു കോ​ട​തി​വി​ധി​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ന്ത്രി​യു​ടെ ന​ട​പ​ടി സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ന്ത​സ​ത്ത​യ്ക്ക് എ​തി​രാ​ണെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റും നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നോ​ട്ടീ​സി​നു മ​റു​പ​ടി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്ത്രി നി​യ​മ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്ന​ട​ക്ക​മാ​ണ് ത​ന്ത്രി ഉ​പ​ദേ​ശം തേ​ടു​ന്ന​ത്.

Related posts