കൊച്ചുമകന്‍റെ മരണം അന്വേഷിക്കണം സാറെ..; വൃദ്ധ കരഞ്ഞു കാലുപിടിച്ചിട്ടും കേസെടുക്കാതിരുന്ന ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ല​ക്നോ: കൊ​ച്ചു​മ​ക​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ന​ൽ​കാ​നെ​ത്തി​യ വയോധിക​യ്ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ല് പി​ടി​ക്കേ​ണ്ടി വ​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​ത്ത ല​ക്നോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ കാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ ഇ​ൻ​സ്പെ​ക്ട​ർ തേ​ജ് പ്ര​കാ​ശ് സിം​ഗി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ജ​ന​കീ​യ ഇ​ട​പെ​ടു​ക​ളു​മാ​യി ന​ല്ല സേ​വ​ക​രാ​യി പോ​ലീ​സു​കാ​ർ മാ​റു​ന്ന ഇ​ക്കാ​ല​ത്താ​ണ് നാ​ണ​ക്കേ​ടാ​യി ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ മെ​ഷീ​ന്‍റെ ഇ​ട​യി​ൽ‌​പ്പെ​ട്ടു മ​രി​ച്ച ആ​കാ​ശ് യാ​ദ​വ്(20) എ​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചാ​ണ് 75 കാ​രി ബ്ര​ഹ്മ ദേ​വി പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​ത്. വയോധിക​​യു​ടെ പ​രാ​തി ക​സേ​ര​യി​ൽ കാ​ലി​ൻ​മേ​ൽ കാ​ൽ ക​യ​റ്റി​വ​ച്ചാ​ണ് കേ​ട്ട​ത്. ക​ര​ഞ്ഞു​കൊ​ണ്ട് കേ​സെ​ടു​ക്ക​ണ​മെ​ന്നു വയോധിക​ അ​പേ​ക്ഷി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മു​തി​ർ​ന്നി​ല്ല. ഇ​തോ​ടെ വയോധിക​ കാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​ട​യാ​നോ ക​സേ​ര​യി​ൽ നി​ന്നെ​ഴു​ന്നേ​ൽ​ക്കാ​നോ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് ത​യാ​റാ​യി​ല്ല.

പ്ലൈ​വു​ഡ് ഫാ​ക്ട​റി​യു​ടെ ഉ​ട​മ അ​ജ​യ് ഗു​പ്ത​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​നാ​യി​രു​ന്നു ബ്ര​ഹ്മ​ദേ​വി​യും ബ​ന്ധു​ക്ക​ളും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ആ​കാ​ശ് യാ​ദ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഗു​പ്ത ഒ​ളി​വി​ൽ പോ​യി​രു​ന്നു. കാ​ല​ഹ​ര​ണ​പ്പെ​ട്ട മെ​ഷീ​നു​ക​ളാ​ണ് ഫാ​ക്ട​റി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ്. ഇ​താ​ണ് അ​പ​ക​ട​മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളും സ​മീ​പ​വാ​സി​ക​ളും ആ​രോ​പി​ക്കു​ന്ന​ത്.

ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ്വ​നേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ല​ക്നോ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​സ്പെ​ക്ട​റെ നീ​ക്കി​ശേ​ഷം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഫാ​ക്ട​റി ഉ​ട​മ​യ്ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Related posts