കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് നിന്നും മൊബൈൽ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്.
സിം കാർഡ്, ചാർജിംഗ് കേബിൾ, ഹെഡ്ഫോൺ, പവർബാങ്ക് എന്നിവ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോൺ ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല. നേരത്തേയും പല തവണ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
