കരിപ്പൂർ‌ വിമാന അപകടം; നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ക​ണ്ടെ​ടു​ത്തു

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ട​ത്തി​ല്‍പ്പെട്ട നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ക​ണ്ടെ​ടു​ത്തു.​ അ​പ​ക​ട സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാ​ണ് നൂ​റി​ലേ​റെ പാ​സ്‌​പോ​ര്‍​ട്ടു​കൾ, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തുടങ്ങിയ വ​സ്തു​ക്ക​ൾ ലഭിച്ചത്.

യാ​ത്ര​ക്കാ​രു​ടെ നി​ര​വ​ധി ലഗേ​ജു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ അ​പ​ക​ട സ്ഥ​ല​ത്തുനി​ന്ന് ക​ണ്ടെ​ത്തി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള​ട​ക്ക​മു​ള​ള വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് അ​ധി​കൃ​ത​ര്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​മ​ക​ളെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷം വി​ത​ര​ണം ചെ​യ്യും.

പൂ​ര്‍​ണ​മാ​യും അ​ണു​ന​ശീ​ക​ര​ണ​വും ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ബാ​ഗേ​ജു​ക​ള്‍ കൈ​മാ​റി​യ​ത്.​നൂ​റോ​ളം യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ബാ​ഗേ​ജു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കിയത്. ​

അക​ട സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി യാ​ത്ര​ക്കാ​രു​ടെ വ​സ്തു​ക്ക​ള്‍ ക്രോ​ഡീ​ക​രി​ക്കു​ന്ന​ത് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ കെ​നി​യോ​ണ്‍ ആ​ണ്.​ പ​ത്ത് വ​ര്‍​ഷം മു​മ്പ് മം​ഗ​ലാ​പു​രം അ​പ​ക​ട​ത്തി​ലും ഇ​തെ ക​മ്പ​നി​യാ​ണ് ബാ​ഗേ​ജു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ലെ മു​ഴു​വ ന്‍ ​യാ​ത്ര​ക്കാ​ര്‍​ക്കും ധ​ന സ​ഹാ​യ വി​ത​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​യ​ര്‍​ഇ​ന്ത്യ ക​ട​ന്നു. 50,000, ര​ണ്ട്‌​ല​ക്ഷം, അ​ഞ്ച് ല​ക്ഷം എ​ന്നി​ങ്ങി​നെ​യാ​ണ് ആ​ദ്യ​ഘ​ട്ട ധ​ന സ​ഹാ​യം കൈ​മാ​റു​ക.​

ഇ​തി​നാ​യു​ള്ള അ​പേ​ക്ഷാ ഫോ​മുക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ക​രി​പ്പൂ​രി​ല്‍ എ​യ​ര്‍ ഇ​ന്ത്യാ എ​ക്‌​സ്പ്ര​സ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട് 21 യാ​ത്ര​ക്കാ​ര്‍ മ​രി​ച്ച​ത്.​

പ​രി​ക്കേ​റ്റ​വ​രി​ല്‍ 146 യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി വി​ട്ടു​വെ​ങ്കി​ലും പ​ല​രും വി​വി​ധ ത​ര​ത്തി​ലു​ള്ള ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​രാ​ണ്.

21 യാ​ത്ര​ക്കാ​രാ​ണ് ഇ​പ്പോ​ഴും ആ​ശൂ​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്.​ഇ​വ​രി​ല്‍ പ​ല​രു​ടേ​യും ന​ട്ടെ​ല്ല്, കാ​ല്‍, കൈ ​തു​ട​ങ്ങി​യ​വയ്ക്ക് ക്ഷ​തം സം​ഭ​വി​ച്ച​ിട്ടുണ്ട്.​ ര​ണ്ടു പേ​ര്‍ വി​ദ​ഗ്ധ ശസ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.​ മൂ​ന്നു പേ​രു​ടെ സ്ഥി​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

Related posts

Leave a Comment