നീ ​ര​ക്ഷ​പ്പെ​ടു​മെ​ന്ന് തോ​ന്നു​ന്ന നി​മി​ഷം ക​ർ​മം കൃ​ത്യ​മാ​യി ക​ണ​ക്കു ചോ​ദി​ക്കും; വി​നോ​ദി​നി കോ​ടി​യേ​രി​യു​ടെ വൈ​റ​ൽ കു​റി​പ്പ്

ക​ണ്ണൂ​ര്‍: പ്ര​ത്യ​ക്ഷ​ത്തി​ൽ ഹൈ​ന്ദ​വ ആ​ത്മീ​യ​ത​യു​ടെ വ​ഴി​യെ​ന്ന് തോ​ന്നു​ന്ന വ​രി​ക​ളി​ലൂ​ടെ ചി​ല​ർ​ക്കു നേ​രേ ഒ​ളി​യ​ന്പെ​യ്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി കോ​ടി​യേ​രി.

ക​ർ​മ​ഫ​ല​ങ്ങ​ളും ക​ർ​മ​യു​ടെ സ​വി​ശേ​ഷ​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള വ​രി​ക​ളി​ലൂ​ടെ​യാ​ണ് വാ​ട്സ് ആ​പ്പ് സ്റ്റാ​റ്റ​സി​ലൂ​ടെ പ​ല​ർ​ക്കു നേ​രെ​യും വി​നോ​ദി​നി​യു​ടെ വി​മ​ർ​ശ​നം. ക​ർ​മ​യ്ക്ക് ഒ​രി​ക്ക​ലും വ​ഴി​തെ​റ്റി​ല്ലെ​ന്നും എ​ല്ലാ നി​ശ​ബ്ദ ദ്രോ​ഹ​ങ്ങ​ൾ​ക്കും അ​തു ക​ണ​ക്ക് ചോ​ദി​ക്കു​മെ​ന്നും നീ ​ര​ക്ഷ​പ്പെ​ടു​മെ​ന്ന് തോ​ന്നു​ന്ന നി​മി​ഷ​മാ​ണ് ക​ർ​മം കൃ​ത്യ​മാ​യി ക​ണ​ക്കു ചോ​ദി​ക്കു​ക​യെ​ന്നും സ്റ്റാ​റ്റ​സി​ൽ പ​റ​യു​ന്നു.

നീ ​ചെ​യ്ത മൗ​ന​വേ​ദ​ന​ക​ളും നി​ശ​ബ്ദ ദ്രോ​ഹ​ങ്ങ​ളും എ​ല്ലാം “ക​ര്‍​മ’​ക്ക് ഓ​ര്‍​മ​യു​ണ്ട്. “ഞാ​ന്‍ ആ​രെ​യും ഒ​ഴി​വാ​ക്കാ​റി​ല്ല. എ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യാ​തൊ​രു വി​ല​യും ഇ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കു​മ്പോ​ള്‍ ഒ​ഴി​ഞ്ഞു​പോ​കാ​റാ​ണ് പ​തി​വ്’’ എ​ന്നു പ​റ​ഞ്ഞാ​ണ് കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്.

ഒ​റ്റ​പ്പെ​ട്ടു​പോ​യ ചി​ല​രു​ണ്ട്. അ​വ​രെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? അ​ത്ത​ര​ക്കാ​ര്‍​ക്കു മാ​ത്രം കാ​ണാ​ന്‍ ക​ഴി​യു​ന്ന ഒ​രു ഭം​ഗി​യു​ണ്ട്. സ​ത്യ​സ​ന്ധ​മാ​യി​രി​ക്കു​ക, പ​ക്ഷേ വി​ഡ്ഢി​യാ​ക​രു​ത്. അ​ധ്വാ​നി​ക്കു​ക, പ​ക്ഷേ ആ​രോ​ഗ്യം ക​ള​യ​രു​ത്. തു​റ​ന്നു സം​സാ​രി​ക്കു​ക, പ​ക്ഷേ പ​രി​ധി വി​ട​രു​ത്, സ്‌​നേ​ഹി​ക്കു​ക പ​ക്ഷേ നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വം ഇ​ഷ്ടം ബ​ലി​ക​ഴി​ച്ച് ആ​ക​രു​തെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പാ​ർ​ട്ടി വേ​ണ്ട​ത്ര ആ​ദ​രം ന​ൽ​കി​യി​ല്ലെ​ന്ന് നേ​ര​ത്തേ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ സം​സ്കാ​രം പെ​ട്ടെ​ന്ന് ന​ട​ത്തി​യേ​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

Related posts

Leave a Comment