ഒരു അമേരിക്കൻ സ്ത്രീക്ക് അടുത്തിടെ നേരിടേണ്ടി വന്ന തട്ടിപ്പിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചത്. ഫ്ലോറിഡയിലെ ജാക്സൺവില്ലേയിലെ എറിക ആൻഡർസൺ എന്ന അമ്മയ്ക്ക് നേരിട്ട ദുരനുഭവത്തെകുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തന്റെ മകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എറികയെ മറ്റാരോ ഫേസ് ടൈമിൽ വിളിച്ച സംഭവം പങ്കുവച്ചത് വലിയ ചർച്ചയാകുന്നു.
ഒരു ദിവസം തന്റെ 17 വയസുകാരി മകളുടെ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നതായും, അമ്മേ എനിക്ക് സുഖമില്ല, വാതിൽ തുറക്കൂ എന്ന് വിളിച്ച ആൾ സംസാരിക്കുകയും ചെയ്തതായാണ് എറിക പറഞ്ഞത്. തനിക്ക് എന്തോ പേടിപെടുത്തുന്നത് സംഭവിച്ചു എന്ന അടികുറിപോടെയാണ് എറിക ടിക് ടോക് വീഡിയോ പങ്കുവച്ചത്. എനിക്കറിയാമായിരുന്നു ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന് കാരണം എന്റെ മകളെ സ്കൂളിൽ കൊണ്ടുവിടുന്നതും വിളിച്ചുകൊണ്ടുവരുന്നതും എറികയാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
മകൾ അപ്പോൾ സ്കൂളിലാണെന്ന് എറികയ്ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ വന്ന് വാതിൽ തുറക്കാൻ പറയുന്ന ആൾ മകളല്ലെന്ന് പെട്ടെന്ന് മനസ്സിലായതായി എറിക പറയുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിയപ്പെട്ടവരുടെ ശബ്ദവും രൂപവും ക്ലോൺ ചെയ്ത് വാതിൽ തുറക്കാനോ പണം ആവശ്യപ്പെടാനോ സാധ്യതയുണ്ടെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനാണ് എറിക ഈ സംഭവം പുറത്തുവിട്ടത്.ഈ വൈറൽ വീഡിയോ 20 ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്
സമാനദുരനുഭവങ്ങൾ ആളുകൾ പങ്കുവയ്ക്കുകയും ഇതേപോലെ തന്നെ പറ്റിച്ച് വിളിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയത്. വീട്ടിലെ സുരക്ഷാമുൻകരുതലുകൾ എപ്പോഴും ശ്രദ്ധിക്കണമെന്നും ആളുകൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകണം എന്നുമാണ് എറിക വീഡിയോയിൽ വ്യക്തമാക്കുന്നത്.
