കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വീണേക്കും, കര്‍ണാടകയില്‍ കുമാരസ്വാമിയും കൂട്ടരും കോണ്‍ഗ്രസിനെതിരേ രംഗത്ത്, ബിജെപിയുടെ തേരോട്ടത്തില്‍ പ്രതിസന്ധിയിലാകുന്നത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും

കേന്ദ്രത്തില്‍ ബിജെപി വലിയ മുന്നേറ്റം കാഴ്ച്ചവയ്ക്കുന്നത് ഭീഷണിയാകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ മാത്രമല്ല കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെയുമാണ്. ഈ രണ്ടിടത്തും കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്. കര്‍ണാടകത്തില്‍ എച്ച്ഡി കുമാരസ്വാമിയുടെ ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ പലപ്പോഴും പൊട്ടിത്തെറിയിലൂടെയാണ് കടന്നുപോകുന്നത്.

കര്‍ണാടകയില്‍ ബിജെപി വലിയ വിജയം നേടുമെന്ന സൂചനകള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ വീഴുമെന്നാണ് കിട്ടുന്ന വിവരങ്ങള്‍. എച്ച്ഡി ദേവഗൗഡയും നിഖില്‍ കുമാരസ്വാമിയും തോല്‍വി തുറിച്ചു നോക്കുകയാണ്. തങ്ങളെ കോണ്‍ഗ്രസ് കാലുവാരിയെന്ന് കുമാരസ്വാമിയും കൂട്ടരും ഇപ്പോഴേ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ബിജെപി അധികാരം പിടിക്കാന്‍ ശ്രമം തുടങ്ങും.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനും ജനഹിതം തിരിച്ചടിയാണ്. ബിഎസ്പിയുടെയും എസ്പിയുടെയും കനിവിലാണ് കമല്‍നാഥ് ഭരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥിയെ രാജിവയ്പ്പിച്ച് കോണ്‍ഗ്രസിലെത്തിച്ചതിനെതിരേ മായാവതി കലിപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പിന്തുണ പിന്‍വലിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമാകില്ല.

Related posts