പുഴയോരത്ത് മാലിന്യം തള്ളാനെത്തിയവർ  പോലീസ് പിടിയിൽ; അറസ്റ്റിലായവരെക്കൊണ്ട് പരിസരം വൃത്തിയാക്കിച്ച് കസബ പോലീസ്

ക​ഞ്ചി​ക്കോ​ട്: ക​ഞ്ചി​ക്കോ​ട്- വേ​നോ​ലി റോ​ഡി​ൽ കോ​ര​യാ​ർ പു​ഴ​യോ​ര​ത്ത് ന​ര​കം​പു​ള്ളി പാ​ല​ത്തി​നു​സ​മീ​പം ആ​ശു​പ​ത്രി മാ​ലി​ന്യം, കോ​ഴി വേ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ ന​ല്കി ക​സ​ബ പോ​ലീ​സ്. പു​ഴ​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ​ക്കൊ​ണ്ടു​ത​ന്നെ പ​രി​സ​രം വൃ​ത്തി​യാ​ക്കി​യാ​യി​രു​ന്നു ക​സ​ബ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ കാ​ശി​നാ​ഥ​ൻ, നൂ​റ​ണി സ്വ​ദേ​ശി സ​ന്തോ​ഷ് എ​ന്നി​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ പു​തു​ശേ​രി അ​ര​യ​ക്കാ​ട് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​ത്. ഇ​വ​രെ നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി ക​സ​ബ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.റോ​ഡ​രി​കി​ൽ മാ​ലി​ന്യം​ത​ള്ളു​ന്ന​ത് പു​ഴ​യി​ൽ വെ​ള്ള​ം മലിനമാകാനും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻനും കാ​ര​ണ​മാ​കു​ന്നു.

കോ​ര​യാ​ർ പു​ഴ​യി​ലെ വെ​ള്ളം ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​തു​വ​ഴി പു​ഴ​യോ​ര​ത്തെ കി​ണ​റു​ക​ൾ മ​ലി​ന​മാ​കാ​നും കാ​ര​ണ​മാ​കു​ന്നു. ഇ​നി റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പാ​ണി​തെ​ന്നു സി​ഐ പ​റ​ഞ്ഞു.
പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​വി​ടെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും സി​ഐ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts