നിർദേശങ്ങൾ അനുസരിക്കാൻ പഠിച്ചിരുന്നെങ്കിൽ ; കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു മാ​സ​ത്തി​നി​ടെ  കൊ​ല്ല​പ്പെ​ട്ട​ത് മൂ​ന്നു​പേ​ർ;  ആക്രമണം നടന്നത് പുലർച്ചെയും രാത്രിയിലും

അ​ടി​മാ​ലി:​ കാ​ട്ടാ​ന​ ആക്ര​മ​ണ​ങ്ങ​ളി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ല്ലാം രാ​വി​ലെ എ​ട്ടു​മ​ണി​ക്കു മു​ന്പും വൈ​കി​ട്ട് ആ​റു​മ​ണി​ക്കും ശേ​ഷം. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ട്ടാ​ന ​ശ​ല്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഈ ​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് വ​നം​വ​കു​പ്പ് ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തും അ​ശ്ര​ദ്ധ​യു​മാ​ണു പ​ല കാട്ടാന ആക്രമണങ്ങൾക്കും കാ​ര​ണ​മാ​യ​ത്.

കാ​ട്ടാ​ന​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ പു​റ​ത്ത് ഉ​പ്പും അ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചു​വ​യ്ക്ക​രു​തെ​ന്നും വ​നം​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ട്.ജി​ല്ല​യി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു മാ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​തു മൂ​ന്നു​പേ​രാണ്. ജൂ​ണ്‍ 16നു ​പൂ​പ്പാ​റ മൂ​ല​ത്തു​റ​യി​ൽ ഏ​ല​ത്തോ​ട്ടം കാ​വ​ൽ​ക്കാ​ര​നാ​യ വേ​ലു(52)​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു.

ഈ ​മാ​സം മൂ​ന്നി​നു ക​ല്ലാ​ർ പെ​ട്ട​മു​ടി സ്വ​ദേ​ശി ത​ങ്ക​ച്ച​നെ (49) ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​ക്കു സ​മീ​പം കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടി​വി​യി​ൽ ക​ണ്ട​ശേ​ഷം 301 കോ​ള​നി​യി​ലെ കു​ടി​ലി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണു ത​ങ്ക​ച്ച​ൻ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത്.

ചി​ന്ന​ക്ക​നാ​ലി​ൽ​നി​ന്നും മൂ​ല​ത്തു​റ​യി​ൽ​നി​ന്നും 20 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഏ​ലം എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ കു​മാ​ർ (46) കാ​ട്ടാ​ന​ ആക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാ​ജാ​പ്പാ​റ. രാ​ജാ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ശ​ല്യ​മു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഒ​രാ​ളെ കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തോ​ടെ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. രാ​ജാ​പ്പാ​റ​യി​ൽ എ​സ്റ്റേ​റ്റ് മാ​നേ​ജ​രെ ആ​ക്ര​മി​ച്ച കാ​ട്ടാ​ന മ​തി​കെ​ട്ടാ​ൻ​ചോ​ല​യി​ൽ നി​ന്നോ ത​മി​ഴ്നാ​ട്ടി​ലെ തേ​വാ​രം വ​ന​മേ​ഖ​ല​യി​ൽ നി​ന്നോ എ​ത്തി​യ​താ​വാ​നാ​ണു സാ​ധ്യ​ത​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts