ചെ​മ്മ​ണാം​പ​തി​യി​ൽ ഒ​റ്റ​യാ​നിറങ്ങി വീ​ണ്ടും ഭീ​തി​പ​ര​ത്തി; രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

മു​ത​ല​മ​ട: ചെ​മ്മ​ണാം​പ​തി​യി​ൽ വീ​ണ്ടും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഒ​റ്റ​യാ​ൻ ഭീ​തി​പ​ര​ത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാ​ഴ, തെ​ങ്ങ് മു​ത​ലാ​യ​വ പി​ഴു​തെ​റി​ഞ്ഞ ആ​ന പി​ന്നീ​ട് അ​ര​ശ​മ​ര​ക്കാ​ട് തെ​ങ്ങി​ൻ​തോ​ട്ട​ത്തി​ലെ കാ​ര്യ​സ്ഥ​നാ​യ മാ​ധ​വ​ന്‍റെ ക​ന്പി​വേ​ലി ത​ക​ർ​ത്തു വീ​ട്ടു​വ​ള​പ്പി​ലേ​ക്കു ക​യ​റി. ആ​ന തെ​ങ്ങു​ക​ൾ പി​ഴു​തെ​റി​യു​ന്ന ശ​ബ്ദം​കേ​ട്ട മാ​ധ​വ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി​ക്ക് പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടു​ന്ന​തി​നി​ടെ താ​ഴെ വീ​ണു പ​രി​ക്കേ​റ്റു.

ഇ​വ​രെ മു​ത​ല​മ​ട പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി എ​ട്ടം​ഗ ആ​ന​ക്കൂ​ട്ടം ചെ​മ്മ​ണാം​പ​തി, അ​ര​ശ​മ​ര​ക്കാ​ട്, എ​ല​വ​ഞ്ചേ​രി, കൊ​ളു​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.കൊ​ല്ല​ങ്കോ​ട് വ​നം​വ​കു​പ്പ് ഫോ​റ​സ്റ്റ​ർ വീ​ണ്ടും ആ​ന​യി​റ​ങ്ങി​യ​ത് അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​ന പ​ക​ൽ​സ​മ​യ​ത്ത് കാ​ടു​ക​യ​റി​യി​രു​ന്നു.

ആ​ന​ക​ളു​ടെ വി​ള​യാ​ട്ടം​മൂ​ലം അ​ശ​ര​മ​ര​ക്കാ​ടും പ​രി​സ​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ നി​ര​ത്തു​ക​ളി​ൽ ആ​ൾ​സ​ഞ്ചാ​രം ത​ന്നെ നി​ല​ച്ചു. വ​നം​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളും ഫ​ല​വ​ത്താ​കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്.

Related posts