മണ്ണാർക്കാട് നടമാളിക റോഡിൽ മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് നടുറോ​ഡി​ലൂ​ടെ; പ്രതിഷേധിച്ച് നാട്ടുകാർ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ന് സ​മാ​ന്ത​ര റോ​ഡാ​യ ആ​ശു​പ​ത്രി​പ്പ​ടി ര​ജി​സ്ട്രാ​ഫീ​സ് ന​ട​മാ​ളി​ക​റോ​ഡി​ലൂ​ടെ മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ.മ​ണ്ണാ​ർ​ക്കാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന അ​ഴു​ക്കു​ചാ​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞതിനെ തു​ട​ർ​ന്നാ​ണ് മാ​ലി​ന്യം ഒ​ന്നാ​കെ റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് .

പ്ര​ദേ​ശ​ത്തു​കൂ​ടി മാ​ലി​ന്യം ഒ​ഴു​കി പോ​കു​ന്ന​ത് കാ​ര​ണം ക​ടു​ത്ത പാ​രി​സ്ഥി​തി​ക,ആരോഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ആ​ണ് ഉ​ള്ള​ത്. ദി​നം​പ്ര​തി കുട്ടികളുൾപ്പടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ​റോ​ഡ് വ​ഴി ന​ട​ന്നു പോ​കു​ന്ന​ത് . ഇ​വ​ർ​ക്കെ​ല്ലാഈ​മാ​ലി​ന്യം താണ്ടി വേണം പോകാൻ. ഇ​ത് പ​ല അ​സു​ഖ​ങ്ങ​ളും പടർന്നു​പി​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ം.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാണ് ഈ ​മേ​ഖ​ല​യി​ൽ അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ വീ​ണ്ടും പ​ഴ​യ പ​ടി​യി​ലേ​ക്ക് ആ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത് .ഇ​ത് തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് .ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ൽ നി​റ​യു​ക​യാ​യി​രു​ന്നു .

ക​ല്ലും മ​ണ്ണും വ​ന്ന് നി​റ​യു​ക​യാ​യി​രു​ന്നു പി​ന്നീ​ട് അ​തി​ലൂ​ടെ മാ​ലി​ന്യം ഒ​ഴു​കി​പ്പോ​കാ​ത്ത അ​വ​സ്ഥ​യാ​യി.സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും ഒ​ഴു​കി​വ​രു​ന്ന മാ​ലി​ന്യം ഒ​ന്നാ​കെ ഈ ​അ​ഴു​ക്കു ചാ​ലി​ലൂ​ടെയാണ് ഒ​ഴു​കി വ​രു​ന്ന​ത് . ഇ​വ ഒ​ന്നാ​കെ പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് എ​ത്തു​ന്പോ​ൾ അ​ഴു​ക്കു​ചാ​ൽ ത​ക​ർ​ന്ന​ത് കാ​ര​ണം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യാ​ണ്.

രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും ഈ​വെ​ള്ള​ത്തി​ന് ഉ​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ഈ ​വ​ർ​ഷം അ​തി​ൽ കാ​ര്യ​മാ​യ ത​ട​സം നേ​രി​ടു​ന്നു​ണ്ട് . നാ​ട്ടു​ക​ൾ മു​ത​ൽ താ​ണാ​വ് ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ അ​വ​ർ ന​ന്നാ​ക്കു​ന്നു​ണ്ട്.

ഇതിന്‍റെ ഭാ​ഗ​മാ​യി ചെ​റി​യ റോ​ഡു​ക​ളി​ലെ​യും ചാ​ലു​ക​ൾ അ​വ​ർ വൃ​ത്തി​യാ​ക്കു​ന്ന മി​ഥ്യാ​ധാ​ര​ണ​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് ഉ​ള്ള​ത് എ​ന്ന് സം​ശ​യ​മു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി മ​ണ്ണാർ​ക്കാ​ട് ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ൾ വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന രീ​തി​യി​ൽ ന​ന്നാ​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

Related posts