കേ​ര​ള കോ​ണ്‍​ഗ്ര​സ് -ആ​ര്‍ എ​ന്ന വി​ഭാ​ഗ​മി​ല്ല; മ​ന്ത്രി പ​ദ​വി​യി​ല്‍ തു​ട​രാ​നി​ല്ല, ജ​യി​ച്ചാ​ൽ ജോ​സ് കെ. ​മാ​ണി മ​ന്ത്രി​യെ​ന്ന് റോ​ഷി

തൊ​ടു​പു​ഴ: മ​ന്ത്രി പ​ദ​വി​യി​ല്‍ തു​ട​ര്‍​ച്ച ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മ​ന്ത്രി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് റോ​ഷി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ജോ​സ് കെ.​മാ​ണി വി​ജ​യി​ക്കു​ക​യും എ​ല്‍​ഡി​എ​ഫി​ന് അ​ധി​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്താ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് മ​ന്ത്രി സ്ഥാ​നം ല​ഭി​ക്കും.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -ആ​ര്‍ എ​ന്ന വി​ഭാ​ഗ​മി​ല്ലെ​ന്നും കെ.​എം.​മാ​ണി​യെ​പ്പോ​ലെ ത​ന്നെ​യു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് ജോ​സ് കെ. ​മാ​ണി​യു​മാ​യി ഉ​ള്ള​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. ആ​റാ​മ​ത്തെ ത​വ​ണ​യും ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചെ​ങ്കി​ലും പാ​ലാ​യി​ല്‍ ജോ​സ് കെ.​മാ​ണി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് റോ​ഷി അ​ഗ​സ്റ്റി​ന് മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​യു​ഡി​എ​ഫി​ലേ​ക്കി തി​രി​കെ മ​ട​ങ്ങു​ക​യാ​ണെ​ന്ന് ഏ​താ​നും മാ​സം മു​മ്പ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

ഇ​തി​നാ​യി ജോ​സ് കെ.​മാ​ണി നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും റോ​ഷി അ​ഗ​സ്റ്റി​ന്‍ ഇ​ട​പെ​ട്ടാ​ണ് ഇ​തി​ന് ത​ട​യി​ട്ട​തെ​ന്ന നി​ല​യി​ലാ​ണ് പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​തി​നി​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ ജോ​സ് കെ. ​മാ​ണി​യു​ടെ കൈ​യി​ല്‍ നി​ന്നും മൈ​ക്ക് വാ​ങ്ങി പാ​ലാ​യി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി ജോ​സ് കെ.​മാ​ണി​യെ റോ​ഷി പ്ര​ഖ്യാ​പി​ച്ച​തും വി​വാ​ദം ക്ഷ​ണി​ച്ചു വ​രുത്തി​യി​രു​ന്നു.

റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ഗ്രൂ​പ്പു​ണ്ടാ​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന ത​ര​ത്തി​ലും അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ ഇ​തെ​ല്ലാം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും എ​ല്‍​ഡി​എ​ഫി​ല്‍ അ​ടി​യു​റ​ച്ചു നി​ല്‍​ക്കു​മെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​ല്ലാം അ​വ​സാ​ന​മാ​യി.

Related posts

Leave a Comment