ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പ്യ അ​ഴി​ച്ചുപ​ണി​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പ്യ പ​ദ്ധ​തി​യി​ൽ അ​ഴി​ച്ചു പ​ണി​ന​ട​ത്താ​ൻ സ്പോ​ർ​ട്സ് കൗ​ണ്‍സി​ൽ തീ​രു​മാ​നം. പ്ര​സി​ഡ​ന്‍റ് ഒ​ളി​ന്പ്യ​ൻ മേ​ഴ്സി​കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ഥ​മ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പ്യ അ​ഞ്ചി​ന​ങ്ങ​ളി​ലേ​ക്കാ​യി ചു​രു​ക്കാ​നാ​ണ് തീ​രു​മാ​നം. 11 ഇ​ന​ങ്ങ​ളാ​ണ് ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പ്യ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ട്ടു ഇ​ന​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ബ​ഡ്മി​ന്‍റ​ണ്‍ നി​ല​നി​ർ​ത്തും.

ഏ​ഷ്യ​ൻ ത​ല​ത്തി​ൽ മെ​ഡ​ൽ നേ​ട്ടം കൊ​യ്യാ​ൻ ക​ഴി​യു​ന്ന ഇ​ന​ങ്ങ​ൾ മാ​ത്രം ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പ്യ​യു​ടെ ഭാ​ഗ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. കാ​യി​ക​ക്ഷ​മ​താ മി​ഷ​ൻ ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കാ​നും കൗ​ണ്‍സി​ൽ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. കാ​യി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ം. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യും ഈ ​വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കും.

സ്പോ​ർ​ട്സ് കൗ​ണ്‍സി​ൽ ഉ​പാ​ധ്യ​ക്ഷ​ൻ ഒ.​കെ. വി​നീ​ഷ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​ൻ, സു​നി​ൽ​കു​മാ​ർ, എം.​ആ​ർ ര​ഞ്ജി​ത്, എ​സ്. രാ​ജീ​വ്, ജോ​ർ​ജ് തോ​മ​സ്, കെ.​എം. ബീ​നാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തോ​മ​സ് വ​ർ​ഗീ​സ്

Related posts