പറവൂരിൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​ വീ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ടു​ പേ​ർ മ​രി​ച്ചു; മൂന്ന് പേർക്ക് പരിക്ക്

പ​ര​വൂ​ർ: പു​ത്ത​ൻ​കു​ള​ത്ത് ആ​ന പാ​പ്പാ​ൻ​മാ​ർ​ക്ക് താ​മ​സി​ക്കാ​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ടി​ഞ്ഞ് വീ​ണു ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. മേ​വ​ന​ക്കോ​ണം സ്വ​ദേ​ശി ര​ഞ്ജി​ത്ത് (30), ച​ന്തു (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി സു​ധി (24), കി​ളി​മാ​നൂ​ർ സ്വ​ദേ​ശി വി​ഷ്ണു (18), ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി കു​ട്ട​ൻ (27) എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 3.40ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യോ​ട് ചേ​ർ​ന്ന് പു​റ​ത്ത് വ​ള​രെ ഉ​യ​ര​ത്തി​ൽ വെ​ട്ടു​ക​ല്ല് അ​ടു​ക്കി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ട്ടു​ക​ല്ല് അ​ലി​ഞ്ഞ് ബ​ല​ക്കു​റ​വു​ള്ള ഭി​ത്തി​യി​ലേ​ക്ക് മ​റി​ഞ്ഞ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം .

നീ​ള​ത്തി​ൽ കെ​ട്ടി​യ മു​റി​ക്കു​ള്ളി​ലെ ഭി​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് അ​ഞ്ചു​പേ​രും കി​ട​ന്നി​രു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ൽ പെ​ട്ട അ​ഞ്ചു​പേ​രെ​യും ജെ​സി​ബി എ​ത്തി​ച്ച് മ​ണ്ണ് നീ​ക്കി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ടു​പേ​ർ മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ന ഉ​ട​മ​യാ​യ പു​ത്ത​ൻ​കു​ളം ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പ​ര​വൂ​ർ പോ​ലീ​സും കൊ​ല്ലം, പ​ര​വൂ​ർ, ചാ​മ​ക്ക​ട, വ​ർ​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റും മ​ണി​ക്കൂ​റു​ക​ളോ​ളം ശ്ര​മം ന​ട​ത്തി​യാ​ണ് കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

Related posts