ക​ന​ത്ത ജ​ല​പ്ര​വാ​ഹം; പീ​ച്ചി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ‍​യ​ർ​ത്തി; അരുവിക്കര, നെ​യ്യാ​ർ ഡാ​മി​ന്‍റെയും ഷർട്ടറുകൾ ഉയർത്തി

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ 50 സെ​ന്‍റി​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ർ​ത്തി. നേ​ര​ത്തെ ഓ​രോ ഷ​ട്ട​റു​ക​ളും 50 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ർ​ത്തി​യി​രു​ന്നു. ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​തി​നാ​ൽ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ൾ ന​ദി​യി​ലി​റ​ങ്ങ​രു​തെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 110.5 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി.

പീ​ച്ചി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ‍​യ​ർ​ത്തി
തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ പീ​ച്ചി ഡാ​മി​ന്‍റെ തു​റ​ന്നി​രി​ക്കു​ന്ന ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ‍​യ​ർ​ത്തി. ഡാ​മി​ന്‍റെ ‌നാ​ലു ഷ​ട്ട​റു​ക​ൾ 20 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. പീ​ച്ചി​യു​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 79.25 മീ​റ്റ​റാ​ണ്.

വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്ക് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​ണ്. പീ​ച്ചി​ക്കൊ​പ്പം വാ​ഴാ​നി ഡാ​മി​ൽ തു​റ​ന്നി​രി​ക്കു​ന്ന ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്നു​ണ്ട്. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചി​മ്മി​നി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ 10ന് ​തു​റ​ക്കും. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള​താ​ണ് മൂ​ന്നു ഡാ​മു​ക​ളും.

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ല് ഷ​ട്ട​റു​ക​ളും ആ​റി​ഞ്ചാ​യി ഉ​യ​ർ​ത്തും. ഇ​പ്പോ​ൾ നാ​ലി​ഞ്ചാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. ഡാ​മി​ൽ ഇ​പ്പോ​ൾ 83.7 05 വെ​ള്ള​മാ​ണ്, ഉ​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് വ​ന​ത്തി​ല​ട​ക്കം പെ​യ്ത​ത്. ഡാ​മി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന ന​ദി​ക​ളി​ൽ ന​ല്ല ജ​ല​പ്ര​വാ​ഹ​മു​ണ്ട്.

 

Related posts