കീബോർഡിൽ ഒരു കംപ്യൂട്ടർ! ഈ ​കീ​ബോ​ർ​ഡ് കം​പ്യൂ​ട്ട​റി​നെ യ​ഥേ​ഷ്ടം കൊ​ണ്ടു​ന​ട​ക്കാം; വരാൻ പോകുന്ന പുതിയ  കംപ്യൂട്ടർ സങ്കൽപം പൊളിയല്ലേ…


കം​പ്യൂ​ട്ട​റെ​ന്നാ​ൽ മോ​ണി​റ്റ​റും കീ​ബോ​ർ​ഡു​മാ​ണെ​ന്നു ധ​രി​ച്ചി​രു​ന്ന ഒ​ട്ടേ​റെ​പ്പേ​രു​ണ്ട്. തു​ട​ക്ക​കാ​ല​ത്ത് സി​പി​യു മേ​ണി​റ്റ​റി​നു കീ​ഴി​ലി​രി​ക്കു​ന്ന ഒ​രു സ്റ്റാ​ൻ​ഡി​ന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നു.

പി​ന്നീ​ട​തു പു​റ​മേ​ക്കു കാ​ണാ​ത്ത രീ​തി​യി​ൽ മേ​ശ​യ്ക്കു​ള്ളി​ലേ​ക്കു മാ​റി. കം​പ്യൂ​ട്ട​റി​നു പ​ല​വി​ധ രൂ​പ​ങ്ങ​ൾ പി​ൽ​ക്കാ​ല​ത്തു വ​ന്നെ​ങ്കി​ലും കീ​ബോ​ർ​ഡും മോ​ണി​റ്റ​റും മ​ന​സി​ൽ എ​ന്നും തെ​ളി​ഞ്ഞു​നി​ന്നു.

റാ​സ്പ്ബെ​റി പൈ ​പോ​ലെ കൈ​വെ​ള്ള​യി​ൽ ഒ​തു​ങ്ങു​ന്ന കു​ഞ്ഞ​ൻ കം​പ്യൂ​ട്ട​റു​ക​ൾ പോ​ലു​മു​ണ്ട് ഇ​ന്ന്.ഇ​പ്പോ​ഴി​താ കം​പ്യൂ​ട്ട​റി​നു പു​തി​യൊ​രു രൂ​പം കൊ​ണ്ടു​വ​രി​ക​യാ​ണ് ആ​പ്പി​ൾ. അ​മേ​രി​ക്ക​ൻ പേ​റ്റ​ന്‍റ് ആ​ൻ​ഡ് ട്രേ​ഡ് മാ​ർ​ക്ക് അ​ധി​കൃ​ത​ർ ആ​പ്പി​ളി​ന്‍റെ പു​തി​യ കം​പ്യൂ​ട്ട​ർ സ​ങ്ക​ല്പ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം വെ​ളി​പ്പെ​ടു​ത്തി.

സി​പി​യു​വി​നെ കീ​ബോ​ർ​ഡി​നു​ള്ളി​ൽ ഒ​തു​ക്കു​ക എ​ന്ന​താ​ണ് ആ​പ്പി​ളി​ന്‍റെ പു​തി​യ ഐ​ഡി​യ. മാ​ജി​ക് കീ​ബോ​ർ​ഡി​ന്‍റെ അ​ടു​ത്ത​പ​ടി​യാ​യി ഇ​തി​നെ കാ​ണാം. ഈ ​കീ​ബോ​ർ​ഡ് കം​പ്യൂ​ട്ട​റി​നെ യ​ഥേ​ഷ്ടം കൊ​ണ്ടു​ന​ട​ക്കാം. വീ​ട്ടി​ലെ​യോ ഓ​ഫീ​സി​ലെ​യോ മോ​ണി​റ്റ​റു​ക​ൾ ഘ​ടി​പ്പി​ച്ച് എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക​യു​മാ​വാം.

നി​ല​വി​ൽ നാം ​ക​ണ്ടു​ശീ​ലി​ച്ച ഡെ​സ്ക്‌ടോ​പ്പ് കം​പ്യൂ​ട്ട​റു​ക​ൾ ഒ​രു​പാ​ട് സ്ഥ​ലം അ​പ​ഹ​രി​ക്കു​ന്ന​വ​യാ​ണ്. പ​വ​ർ കേ​ബി​ൾ, സി​പി​യു​വി​ൽ​നി​ന്ന് മോ​ണി​റ്റ​റി​ലേ​ക്കും കീ​ബോ​ർ​ഡി​ലേ​ക്കും മൗ​സി​ലേ​ക്കും പ്രി​ന്‍റ​റി​ലേ​ക്കു​മെ​ല്ലാം വെ​വ്വേ​റെ കേ​ബി​ളു​ക​ൾ എ​ന്നി​വ അ​നി​വാ​ര്യം.

ഒ​രി​ട​ത്തു​നി​ന്ന് ഒ​ന്നു മാ​റ്റ​ണ​മെ​ങ്കി​ൽ അ​ത്യാ​വ​ശ്യം ഹാ​ർ​ഡ് വെ​യ​റു​ക​ളി​ൽ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം വേ​ണം. ഓ​ഫീ​സു​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട​ത് എ​ന്ന വി​ചാ​ര​ത്തി​ലാ​ണ് ഡെ​സ്ക്‌ടോ​പ്പ് കം​പ്യൂ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത്.

ലാ​പ്ടോ​പ്പു​ക​ളും ടാ​ബു​ക​ളും വ​ന്നെ​ങ്കി​ലും അ​തി​നു കാ​ര്യ​മാ​യ മാ​റ്റം വ​ന്നി​ല്ല.എ​ന്നാ​ൽ ആ​പ്പി​ളി​ന്‍റെ പു​ത്ത​ൻ കം​പ്യൂ​ട്ട​റി​നു ലാ​പ്ടോ​പ്പി​ന്‍റെ അ​ത്ര​യും പോ​ലും അ​ധ്വാ​നം വേ​ണ്ട.

ഒ​രു ക​നം​കു​റ​ഞ്ഞ കീ​ബോ​ർ​ഡ് എ​ടു​ത്തു കൈ​കാ​ര്യം ചെ​യ്യാ​ൻ എ​ന്തു പ്ര​യാ​സം!! ട്രാ​ക്ക് പാ​ഡും അ​തി​ൽ​ത​ന്നെ കാ​ണു​മെ​ന്ന് പേ​റ്റ​ന്‍റ് വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്തം. സം​ഗ​തി സിം​പി​ൾ.

ഈ ​കീ​ബോ​ർ​ഡ്ത​ന്നെ മ​ട​ക്കി പോ​ക്ക​റ്റി​ലി​ടാ​നും ക​ഴി​ഞ്ഞേ​ക്കും.വൈ-​ഫൈ​യും മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റും ഇ​തി​ൽ ല​ഭ്യ​മാ​കും. ബാ​റ്റ​റി​യും കീ​ബോ​ർ​ഡി​ൽ​ത്ത​ന്നെ. പ​ര​മാ​വ​ധി വ​ലി​പ്പ​വും ക​ന​വും കു​റ​ച്ചാ​വും നി​ർ​മാ​ണ​മെ​ന്നാ​ണ് ല​ഭ്യ​മാ​യ സൂ​ച​ന​ക​ൾ.

Related posts

Leave a Comment