മാണി എന്ന മാരണം! രാഷ്ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പസ്‌തോലന്‍; മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

kmmani-lതി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ കെ.​എം.​മാ​ണി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രം. ആ​ദ്യ​മാ​യാ​ണ് കെ.​എം.​മാ​ണി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്ര​ത്തി​ൽ ഇത്രയും ക​ടു​ത്ത​തും രൂ​ക്ഷ​മാ​യ​തു​മാ​യ ഭാ​ഷ​യി​ൽ മുഖപ്രസംഗം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നോ​ടൊ​പ്പം നി​ന്നു കൊ​ണ്ട് എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ച്ച കെ.​എം.​മാ​ണി അ​വ​സ​ര​വാ​ദി​യും കാ​പ​ട്യം നി​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്കാ​ര​നു​മാ​ണെ​ന്നാണ് കോ​ണ്‍​ഗ്ര​സ് മു​ഖ​പ​ത്രംആരോപിക്കുന്നത്.

രാ​ഷ്ട്രീ​യ സ​ത്യ​സ​ന്ധ​ത​യും മ​ര്യാ​ദ​യും തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത ക​പ​ട രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അപ്പസ്‌തോലനാ​ണ് മാ​ണി​യെ​ന്ന് വീ​ക്ഷ​ണം വി​മ​ർ​ശി​ക്കു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വ് കെ.​എം.​ജോ​ർ​ജ് മു​ത​ൽ പി.​സി.​ജോ​ർ​ജ് വ​രെ​യു​ള്ള നേ​താ​ക്ക​ളെ മാ​ണി ഹീ​ന​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ മാ​ണി​യു​ടെ വി​ഷ​ക്കൊ​ന്പ് ഏ​ൽ​ക്കാ​ത്ത ഒ​രു നേ​താ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വീ​ക്ഷ​ണം എ​ഡി​റ്റോ​റി​യ​ലി​ൽ പ​റ​യു​ന്നു. ഗു​രു​ഹ​ത്യ​യു​ടെ പാ​പം പു​ര​ണ്ട കൈ​ക​ളാ​ണ് മാ​ണി​യു​ടേ​ത്. സ്ഥാ​പ​ക നേ​താ​വാ​യ കെ.​എം.​ജോ​ർ​ജി​ന്‍റെ മ​ക്ക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി സ്വ​ന്തം മ​ക​നെ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ക്കി വ​ള​ർ​ത്തു​ക​യാ​ണ് മാ​ണി ചെ​യ്ത​ത്.

സ്ഥാ​പ​ക നേ​താ​വി​നെ പി​ന്നി​ൽ നി​ന്നും കു​ത്തു​ക​യും മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ ഹൃ​ദ​യം പൊ​ട്ടി​യാ​ണ് കെ.​എം.​ജോ​ർ​ജ് മ​രി​ച്ച​ത്. മാ​ണി​ക്കും മ​ക​നും വേ​ണ്ടി മാ​ത്ര​മു​ള്ള ഒ​രു പാ​ർ​ട്ടി​യെ ഏ​റെ​ക്കാ​ലം കോ​ണ്‍​ഗ്ര​സ് ചു​മ​ന്ന​തി​നാ​ലാ​ണ് അ​വ​ർ​ക്ക് രാ​ഷ്ട്രീ​യ അ​സ്തിത്വം ഉ​ണ്ടാ​യ​ത്. ക​ന്നി മ​ത്സ​ര​ത്തി​ൽ തോ​റ്റ മാ​ണി​യു​ടെ മ​ക​നെ പി​ന്നീ​ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ച്ച​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു.

മാ​ണി​ക്ക് വേ​ണ്ടി യു​ഡി​എ​ഫി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന ധാ​ര​ണ ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ കു​ളി​രി​ൽ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും വീ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. ജോ​സ് കെ ​മാ​ണി​യെ അ​ന​ന്ത​ര​വ​കാ​ശി​യാ​യി പാ​ർ​ട്ടി​യി​ൽ വാ​ഴി​ച്ച​ത് നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ചോ​ര വീ​ഴ്ത്തി​യി​ട്ടാ​യി​രു​ന്നു. മാ​ണി നാ​ൽ​ക്ക​വ​ല​യി​ൽ നി​ന്നും വി​ല​പേ​ശു​ന്ന രീ​തി​യാ​ണ് കാ​ട്ടു​ന്ന​ത്. മാ​ണി​ക്ക് യു​ഡി​എ​ഫെ​ന്നൊ എ​ൽ​ഡി​എ​ഫ് എ​ന്നൊ ബി​ജെ​പി എ​ന്നൊ ഉ​ള്ള അ​യി​ത്ത​മൊ പ​ഥ്യ​മൊ ഇ​ല്ല. കൂ​ടു​ത​ൽ ആ​ര് ത​രു​ന്നു​വോ അ​വ​രു​ടെ കൂ​ടെ പോ​കും.

മു​ന്നി​ൽ നി​ന്ന് കൈ​കൂ​പ്പി പി​ന്നി​ൽ നി​ന്നും കു​ത്തി​മ​ല​ർ​ത്തു​ന്ന രീ​തി​യാ​ണ് മാ​ണി​യു​ടേ​ത്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യും ഇ​ത്തി​ക്ക​ര പ​ക്കി​യും മാ​ണി​ക്ക് ശി​ഷ്യ​പ്പെ​ടേ​ണ്ടി വ​രും. മ​ക​ന്‍റെ കേ​ന്ദ്ര​മ​ന്ത്രി പ​ദ മോ​ഹ​ത്തി​നും ത​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നും വേ​ണ്ടി എ​ന്ത് അ​ശ്ലീ​ല​ത്തി​നും കൂ​ട്ടു​നി​ൽ​ക്കും. മാ​ണി​യു​ടെ രാ​ഷ്ട്രീ​യ​ച​രി​ത്രം നെ​റി​കേ​ടി​ന്േ‍​റ​ത് മാ​ത്ര​മാ​ണ്. ബ​ജ​റ്റ് ക​ള്ള​നെ​ന്ന് മാ​ണി​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും ബ​ജ​റ്റ് അ​വ​ത​രി​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് പ്ര​തി​രോ​ധം തീ​ർ​ത്ത് ധൈ​ര്യ​ത്തോ​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തെ​ല്ലാം മാ​ണി മ​റ​ന്നു പോ​യ കാ​ര്യ​ങ്ങ​ളും വീ​ക്ഷ​ണ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കൈ​വി​ഷം കൊ​ടു​ത്തും കൂ​ടോ​ത്രം ചെ​യ്തും ന​ശി​പ്പി​ച്ച നേ​താ​ക്ക​ളു​ടെ ആ​ത്മാ​ക്ക​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​വ​റ​യി​ൽ കി​ട​ന്ന് ഉ​രു​ളു​ക​യാ​ണെ​ന്നും മാ​ണി​യു​ടെ​യും മ​ക​ന്‍റെ​യും അ​ഹ​ന്ത ആ​പ​ത്താ​യി തീ​രു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും വീ​ക്ഷ​ണ​ത്തി​ന്‍റെ എ​ഡി​റ്റോ​റി​യ​ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts