പ്ല​സ്ടു കോ​ഴ; കെ.​എം.​ ഷാ​ജി​ക്കെ​തി​രേ 27ന് ​റി​പ്പോ​ര്‍​ട്ട് ന​ല്‍​കും

കോ​ഴി​ക്കോ​ട് : പ്ല​സ്ടു​കോ​ഴ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​ക്കെ​തി​രേ റി​പ്പോ​ര്‍​ട്ടു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍.

ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വേ​ങ്ങേ​രി വി​ല്ലേ​ജി​ലു​ള്ള വീ​ട് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ത​യാ​റാ​ക്കു​ന്ന​ത്.

നാ​ലു വ​ര്‍​ഷം മു​മ്പ് ഷാ​ജി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണ​മെന്നു കോ​ര്‍​പ​റേ​ഷ​നോ​ട് ഇ​ഡി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫ​യ​ല്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വീ​ട് നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​യ​ത് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

തു​ട​ര്‍​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ വീ​ട്ടി​ലെ​ത്തി വീ​ട് അ​ള​ന്ന​ത്.
കോ​ര്‍​പ​റേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ​ലി​പ്പ​ത്തി​ലാണു വീ​ട് നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് 27ന് ​കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​ഡി​ക്കു മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കും.

വീ​ടി​ന്‍റെ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ആ​വ​ശ്യ​മെ​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തുകൂ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​നു​ഫ്രാ​ന്‍​സി​സ് ‘രാഷ്‌ട്രദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ജി 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ടും സ്ഥ​ല​വും അ​ള​ന്ന​ത്. ഇ​ഡി​ക്ക് ന​ല്‍​കി​യ സ്വ​ത്തു​വി​വ​ര​വും യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഉ​ള്ള​തും ത​മ്മി​ലെ അ​ന്ത​രം മ​ന​സി​ലാ​ക്കു​ക​യാ​ണ് അ​ള​വി​ന്‍റെ ല​ക്ഷ്യം.

അ​ഴീ​ക്കോ​ട് സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റില്‍നി​ന്ന് ഇ​ഡി ഇ​ന്ന​ലെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കോ​ഴ വി​വാ​ദ​ത്തി​ല്‍ മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.എ. മ​ജീ​ദ്, ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി എ​ന്നി​വ​രി​ല്‍ നി​ന്ന് ഇ​ഡി ക​ഴി​ഞ്ഞ ദി​വ​സം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

കൂ​ടാ​തെ ലീ​ഗ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 33 പേ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​മു​ണ്ട്. ​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ നൗ​ഷാ​ദ് പൂ​ത​പ്പാ​റ​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

സി​പി​എം നേ​താ​വാ​യ കു​ടു​വ​ന്‍ പ​ത്മ​നാ​ഭ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment