ജന്മദിനത്തിൽ കാരുണ്യത്തിന്‍റെ കയ്യൊപ്പു ചാർത്താൻ കെ.എം.മാണി;ആയിരത്തോളം കേന്ദ്രങ്ങളിൽ ആഘോഷം

kmmani-lപാ​ലാ:  കെ.​എം.​മാ​ണി​യു​ടെ 84ാം ജന്മദി​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, ബാ​ല​ഭ​വ​ന​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കും.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​പ്രാ​ദേ​ശി​ക​നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ. പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ൽ 29 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് കു​ഴി​കു​ള​വും സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി​യും അ​റി​യി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി​യോ​ഗം ജോ​സ് കെ ​മാ​ണി എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബേ​ബി ഉ​ഴു​ത്തു​വാ​ൽ, സ​ണ്ണി തെ​ക്കേ​ടം, ജോ​സ് പാ​ല​മ​റ്റം, സ​ഖ​റി​യാ​സ് വ​ല​വൂ​ർ, ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ, ടോ​ബി​ൻ കെ ​അ​ല​ക്സ്, ലീ​നാ സ​ണ്ണി, ബെ​റ്റി ഷാ​ജു, പെ​ണ്ണ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി, പെ​ൻ​ഷ​ൻ പ​ദ്ധ​തി, വെ​ളി​ച്ച​വി​പ്ള​വം, സാ​മൂ​ഹി​ക​ജ​ല​സേ​ച​ന​പ​ദ്ധ​തി, സാ​മൂ​ഹി​ക ക്ഷേ​മ​പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​ജ്ഞാ​താ​വാ​യ കെ.​എം.​മാ​ണി​യു​ടെ 84ാം ജന്മ​ദി​നം സം​സ്ഥാ​ന​ത്തു​ട​നീ​ളം 1000 ൽ​പ​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ക​രു​ണ​യു​ടെ കൈ​യൊ​പ്പ് എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. പി.​ജെ.​ജോ​സ​ഫ് എം ​എ​ൽ എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക​സ​മി​തി​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Related posts