തിരുവനനന്തപുരം: പതിനേഴുകരനെ കൊലപ്പെടുത്തി ചാക്കിൽ ഒളിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. അഭിറാം കൊല്ലപ്പെട്ടതിനു പിന്നാലെ സുഹൃത്തായ പെൺകുട്ടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്. എന്തിനാണ് അവനെ വിളിച്ചു വരുത്തിയതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. അവനെ കൊല്ലാനാണെങ്കിൽ അവനെ സ്നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’എന്നാണു പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു. ഇതു വീണ്ടെടുക്കാനുള്ള ശ്രമമാണു പൊലീസ്.
