ഈ ​കൊ​ച്ചി മു​ഴു​വ​ന്‍ കാ​ടാ​ണ​ല്ലോ! ഇ​ത് അ​തി​ര​പ്പി​ള​ളി​യാ​ണ്; ര​ശ്മി​ക​യെ തി​രു​ത്തി മ​ല​യാ​ളി​ക​ള്‍

പു​തി​യ ചി​ത്ര​മാ​യ മൈ​സ​യു​ടെ ഷൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ര​ശ്മി​ക മ​ന്ദാ​ന. ഇ​പ്പോ​ഴി​താ കൊ​ച്ചി​യെ​പ്പ​റ്റി താ​രം പ​ങ്കു​വെ​ച്ച പു​തി​യ പോ​സ്റ്റാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. എ​ന്നാ​ല്‍ കൊ​ച്ചി എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​തി​ര​പ്പ​ിള്ളിയെ പ​റ്റി​യാ​യി​രു​ന്നു ര​ശ്മി​ക​യു​ടെ പോ​സ്റ്റ്.

കൊ​ച്ചി​യി​ല്‍ എ​ന്തു​മാ​ത്രം കാ​ടു​ക​ളാ​ണ്. പ്രാ​ണി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ട്രെ​ക്കിം​ഗും വ​ര്‍​ക്കൗ​ട്ടു​ക​ളും മ​ഴ​യും ഒ​ക്കെ​യാ​യി​രു​ന്നു. ഓ​ടി​ന​ട​ന്നു​ള്ള ചി​ത്രീ​ക​ര​ണ​വും പു​തി​യ ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തും അ​ത് ചെ​യ്തു​നോ​ക്കു​ന്ന​തും ഒ​ക്കെ​യാ​യി കു​റേ കാ​ര്യ​ങ്ങ​ള്‍. ഇ​തി​നി​ട​യി​ല്‍ ക​ണ​ങ്കാ​ലി​ലും മു​ട്ടി​ലു​മൊ​ക്കെ ടേ​പ്പ് ഒ​ട്ടി​ച്ചും, എ​ന്‍റെ ഉ​യ​ര​ത്തോ​ടു​ള്ള പേ​ടി​യെ നേ​രി​ട്ടും – എ​ല്ലാം ന​ന്നാ​യി ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

എ​ല്ലാ ആ​ണ്‍​കു​ട്ടി​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക​ളോ​ടു​മാ​യി പ​റ​യു​ക​യാ​ണ്, ഈ ​പ​രി​സ​ര​ത്തു​കൂ​ടി ന​ട​ക്കു​മ്പോ​ള്‍ സൂ​ക്ഷി​ക്കു​ക. ഉ​റ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ന്‍ ഉ​ച്ച​ത്തി​ലു​ള്ള അ​ലാ​റം വെ​ച്ച് എ​ഴു​ന്നേ​ല്‍​ക്കും… പി​ന്നെ കു​റ​ച്ച് പ​ഴം​പൊ​രി​യും.. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ഷ്ടം പോ​ലെ പ​ഴം​പൊ​രി, ഇ​ത്ര​യൊ​ക്കെ​ത്ത​ന്നെ​യാ​ണ് വി​ശേ​ഷ​ങ്ങ​ള്‍ -ര​ശ്മി​ക​യു​ടെ വാ​ക്കു​ക​ള്‍.

എ​ന്നാ​ല്‍ കാ​ടും വെ​ള​ള​വും മ​ഴ​യു​മൊ​ക്കെവ​ച്ച് ര​ശ്മി​ക കൊ​ച്ചി​യെ​ന്നു കു​റി​ച്ച​ത് യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​തി​ര​പ്പി​ള​ളി​യെ കു​റി​ച്ചാ​യി​രു​ന്നു. പി​ന്നാ​ലെ മ​ല​യാ​ളി​ക​ള്‍ ക​മ​ന്‍റി​ല്‍ തെ​റ്റ് തി​രു​ത്തി. ചി​ത്ര​ത്തി​ലു​ള്ള​ത് തൃ​ശൂ​രാ​ണെ​ന്നും അ​തി​ര​പ്പി​ള്ളിയാ​ണെ​ന്നും തി​രു​ത്തി​യു​ള​ള ക​മ​ന്‍റു​ക​ളു​മെ​ത്തി. ഒ​രു ക​മ​ന്‍റി​ന് ര​ശ്മി​ക മ​റു​പ​ടി​യും ന​ല്‍​കി. ശ​രി​യാ​ണ്, ഞ​ങ്ങ​ള്‍ കൊ​ച്ചി​യി​ലും തൃ​ശൂ​രും ഷൂ​ട്ട് ചെ​യ്തി​രു​ന്നു എ​ന്നാ​യി​രു​ന്നു ര​ശ്മി​ക മ​റു​പ​ടി​യാ​യി കു​റി​ച്ച​ത്.

Related posts

Leave a Comment