മാതമംഗലം: ഭാര്യയെ ഭീഷണിപ്പെടുത്തിയത് പോലീസില്‍ പരാതി നല്കിയ വിരോധത്തിന് ഭര്‍ത്താവിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കുറ്റൂര്‍ പെരുവാമ്പയിലെ ധനേഷിന്റെ പേരിലാണ് കേസ്.
ഓലയമ്പാടി ചട്യോളിലെ പുതുക്കുടി വീട്ടില്‍ പി. പ്രജിന് (36) നല്കിയ പരാതിയാണ് പോലീസ് കേസെടുത്തത്. മേയ് 12 ന് വൈകുന്നേരം 3.30 ന് പ്രജിന് കുറ്റൂര്‍ ഓടമുട്ടിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ നില്‍ക്കവെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രമിച്ചുകടന്ന് കൈകൊണ്ട് കുത്തുകയും നാട്ടില്കണ്ടാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
