പ്രളയം ത​ക​ർ​ത്ത വീ​ട്ടിൽ ദുരിതത്തിൽ കൊച്ചുറാണിയും കുടുംബവും; യാതൊരു സഹായവും നല്‍കാതെ അധികൃതര്‍

ചാ​ല​ക്കു​ടി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ ബാ​ക്കി​യാ​യ ഷീ​റ്റി​നു താ​ഴെ കൊ​ച്ചു​റാ​ണി​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വും കാ​റ്റി​നേ​യും മ​ഴ​യേ​യും സ​ഹി​ച്ചു​ക​ഴി​ഞ്ഞു​കൂ​ടു​ന്നു. ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ക​നാ​ൽ ചേ​രി​യി​ലാ​ണ് ഈ ​ദു​രി​ത​ക്കാ​ഴ്ച.

മ​ഞ്ഞ​തോ​പ്പ് ജെ​യിം​സും ഭാ​ര്യ കൊ​ച്ചു​റാ​ണി​യു​മാ​ണ് ഈ ​ഷെ​ഡി​ന​ക​ത്ത് ക​ഴി​ച്ചു​കൂ​ടു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ വീ​ടി​ന്‍റെ ചു​മ​രെ​ല്ലാം ഇ​ടി​ഞ്ഞു​വീ​ണു. വീ​ടു മേ​ഞ്ഞി​രു​ന്ന ഷീ​റ്റും, ഒ​രു ക​ക്കൂ​സ് മു​റി​യും മാ​ത്ര​മാ​ണ് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ലേ​ക്ക് പോ​യ റാ​ണി​യും ഭ​ർ​ത്താ​വും തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വീ​ടാ​ണ് ക​ണ്ട​ത്.

വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള ജോ​ലി​ചെ​യ്തു ജീ​വി​ക്കു​ന്ന റാ​ണി​ക്ക് ത​ന്‍റെ കൊ​ച്ചു കൂ​ര പ​ണി​യാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ല. പ്ര​ള​യ​ത്തി​നു​ശേ​ഷം വീ​ട് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല. വീ​ട്ടി​ൽ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ക​ഴി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്തി​നേ​റെ വ​സ്ത്രം മാ​റാ​ൻ വീ​ടി​ന് ഒ​രു മ​റ​പോ​ലു​മി​ല്ല.

തു​റ​സാ​യി കി​ട​ക്കു​ന്ന ഷെ​ഡി​നു താ​ഴെ​യാ​ണ് റാ​ണി​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വും രാ​ത്രി കി​ട​ന്നു​റ​ങ്ങു​ന്ന​ത്. വീ​ടി​ന്‍റെ ചു​മ​രു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി സ​ഹാ​യം തേ​ടു​ക​യാ​ണ്.

Related posts