ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വീ​ട്! പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് വീ​ട്ടി​ൽ താ​മ​സ​മാ​രം​ഭി​ച്ചു

പു​ല്ലൂ​ർ: ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മി​ച്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് വീ​ട്, പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന പു​ല്ലൂ​ർ കൊ​ള​ത്തൂ പ​റ​ന്പി​ൽ ച​ന്ദ്ര​ൻ-​ശാ​ര​ദ ദ​ന്പ​തി​ക​ൾ​ക്കു സ്വ​ന്തം. ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ഫൈ​സ​ൽ ആ​ൻ​ഡ് ഷ​ബാ​ന ഫൗ​ണ്ടേ ഷ​ൻ വീ​ട് സ്ഥാ​പി​ച്ച​ത്.

അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങ് ന​ട​ത്തി. തു​ട​ർ​ന്ന് യൂ​റോ​പ്യ​ൻ ശൈ​ലി​യി​ൽ നി​ർ​മി​ച്ച എ​ല്ലാ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള വീ​ട്ടി​ൽ താ​മ​സം ആ​രം​ഭി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് ത​ത്തം​പ്പി​ള്ളി​യും ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ഫൗ​ണ്ടേ ഷ​ൻ പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം 50 ഓ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ടി​ത്ത​റ​യു​ടെ നി​ർ​മാ​ണം അ​ട​ക്കം പ​ത്തു ല​ക്ഷ​ത്തോ​ളം ചെ​ല​വു​വ​ന്ന വീ​ട്്്് സൗ​ജ​ന്യ​മാ​യാ​ണു നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.

Related posts