സ​ച്ചി​ന്‍റെ 100 സെ​ഞ്ചു​റി റി​ക്കാ​ർ​ഡ് ത​ക​ർ​ക്കാ​ൻ കോ​ഹ്ലി​ക്ക് ക​ഴി​യു​മെ​ന്ന് പ​ത്താ​ൻ

 

ബ​റോ​ഡ: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലെ സെ​ഞ്ചു​റി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ്് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡ് നി​ല​വി​ലെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ലി​ക്ക് മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ​താ​രം ഇ​ർ​ഫാ​ൻ പ​ത്താ​ൻ.

24 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ൽ സ​ച്ചി​ന്‍റെ പേ​രി​ൽ 100 സെ​ഞ്ചു​റി​ക​ളാ​ണു​ള്ള​ത്. 12 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കോ​ഹ്ലി നേ​ടി​യ​ത് 70 സെ​ഞ്ചു​റി​ക​ളും. 71 സെ​ഞ്ചു​റി​ക​ളു​ള്ള മു​ൻ ഓ​സീ​സ് നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗാ​ണ് ഈ ​റി​ക്കാ​ർ​ഡി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

’സ​ച്ചി​ന്‍റെ നൂ​റ് രാ​ജ്യാ​ന്ത​ര സെ​ഞ്ചു​റി​ക​ൾ കോ​ഹ്ലി സ്വ​ന്ത​മാ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​പ്പോ​ൾ അ​ദ്ദേ​ഹം അ​തി​നെ കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​ണ്ടാ​കി​ല്ല. പ​ക്ഷേ സ​മ​കാ​ലീ​ന ക്രി​ക്ക​റ്റി​ൽ അ​തി​ന് ക​ഴി​യു​ന്ന ഒ​രേ​യൊ​രാ​ൾ കോ​ഹ്ലി​യാ​ണ്. വി​ര​മി​ക്കു​ന്ന​തി​ന് മു​ന്പ് അ​തു നേ​ടാ​നു​ള്ള ക​രു​ത്തും കാ​യി​ക​ക്ഷ​മ​ത​യും കോ​ലി​ക്കു​ണ്ട്- പ​ത്താ​ൻ പ​റ​ഞ്ഞു.

സ്റ്റാ​ർ സ്പോ​ർ​ട്സി​ന്‍റെ ക്രി​ക്ക​റ്റ് ക​ണ​ക്റ്റ​ഡ് ഷോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ​ത്താ​ൻ.

Related posts

Leave a Comment