റിക്കാര്‍ഡ് ഇരട്ടശതകം: ലാറയെയും മറികടന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: ബാറ്റിംഗില്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അതേപാതയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. ശ്രീലങ്കയ്‌ക്കെതിരായി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആറാം ഇരട്ട സെഞ്ചുറി നേടിയ കോഹ്‌ലി പുതിയ റിക്കാര്‍ഡ് കുറിച്ചു.

നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന റിക്കാര്‍ഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ മുന്‍ താരം ബ്രയാന്‍ ലാറയുടെ റിക്കാര്‍ഡാണ് അദ്ദേഹം തകര്‍ത്തത്.

ലാറ നായകനായിരിക്കെ അഞ്ച് ഇരട്ട സെഞ്ചുറിയാണ് നേടിയത്. ഇതോടൊപ്പം ആറ് ഇരട്ട സെഞ്ചുറി വീതം നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍റെയും സേവാഗിന്‍റെയും ഒപ്പമാണ് കോഹ്ലിയുള്ളത്.

Related posts