കിട്ടിയടാ മോനേ! നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ പ​രു​ന്തി​നെ പി​ടി​കൂ​ടി

ചി​ങ്ങോ​ലി​യി​ൽ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ പ​രു​ന്തി​നെ പി​ടി​കൂ​ടി. ഏ​ഴാം വാ​ർ​ഡി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യ പ​രു​ന്തി​നെ​യാ​ണ് ഫോ​റ​സ്റ്റ് ട്രെ​യി​ന​റെ​ത്തി പി​ടി​കൂ​ടി​യ​ത്.

മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ​ക്കും അ​ങ്ക​ണ​വാ​ടി​യി​ലും സ്‌​കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കു​മു​ൾ​പ്പെ​ടെ ഭീ​ഷ​ണി​യാ​യി​രു​ന്നു ഇ​ത്. പ​ല​ർ​ക്കും പ​രു​ന്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. വീ​ടി​ന് വെ​ളി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​രെ​യും ന​ട​ന്നു പോ​കു​ന്ന​വ​രെ​യു​മൊ​ക്കെ പ​റ​ന്നു​വ​ന്ന് ആ​ക്ര​മി​ക്കു​മാ​യി​രു​ന്നു.

ഹെ​ൽ​മെ​റ്റ് ധ​രി​ച്ചും കു​ട​യും വ​ടി​യു​മാ​യി പു​റ​ത്തി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. ക​ണ്ണ​ട​പോ​ലും പ​രു​ന്ത് എ​ടു​ത്തു​കൊ​ണ്ടു​പോ​യി.

പ​ഞ്ചാ​യ​ത്തം​ഗം പ്ര​മീ​ഷ് പ്ര​ഭാ​ക​ര​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഫോ​റ​സ്റ്റ് ട്രെ​യി​ന​ർ ചാ​ർ​ളി വ​ർ​ഗീ​സെ​ത്തി​യ​ത്. റാ​ന്നി​യി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ന്തി​നെ കൈ​മാ​റി.

Related posts

Leave a Comment