അക്കാര്യത്തിൽ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്: കൊ​യ്ന മി​ത്ര

ന​ടി​മാ​ർ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്ത വാ​ർ​ത്ത​ക​ൾ​ക്ക് വ​ൻ പ്ര​ചാ​ര​മാ​ണ് പ​ല​പ്പോ​ഴും കി​ട്ടാ​റു​ള്ള​ത്. എ​ന്നാ​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യു​ടെ പേ​രി​ൽ കേ​ൾ​ക്കേ​ണ്ടി വ​ന്ന പ​രി​ഹാ​സ​ങ്ങ​ളെ കു​റി​ച്ച് ന​ടി കൊ​യ്ന മി​ത്ര ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന​ടി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ടി മൂ​ക്കി​ന് ശ​സ്ത്ര​ക്രിയ ന​ട​ത്തി​യി​രു​ന്നു. ഇ​ത് പ​രാ​ജ​യ​മാ​യി​രു​ന്നു. ഇ​ത് നി​ര​വ​ധി പ​രി​ഹാ​സ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു.

‌ത​നി​ക്ക് മു​ൻ​പ് ഒ​രു​പാ​ട് പേ​ർ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴും പ​ല​രും ചെ​യ്യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ഇ​താ​രും പ​ര​സ്യ​മാ​ക്കു​ന്നി​ല്ല. അ​തൊ​രു കു​റ്റ​മ​ല്ല. കോ​സ്മ​റ്റി​ക്സ് സ​ർ​ജ​റി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ളെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്തി​നാ​ണ്.

50 വ​യ​സാ​യ ഒ​രു പു​രു​ഷ​ന്‍റെ മു​ഖ​ത്ത് പാ​ടു​ക​ളും ചു​ളി​വു​ക​ളും ഇ​ല്ലെ​ങ്കി​ല്‍ അ​ത് സ​ര്‍​ജ​റി ചെ​യ്തി​ട്ടാ​ണെ​ന്ന് ആ​രും പ​റ​യു​ക​യി​ല്ലെ​ന്നും കൊ​യ്‌​ന പ​റ​ഞ്ഞു. മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​രം ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Related posts