ചി​ല​രോ​ട് ഭ​ർ​ത്താ​വ് , ചി​ല​രോ​ട് സ​ഹോ​ദ​ര​ൻ… ഷേ​ർ​ലി മാ​ത്യു പ​റ​ഞ്ഞത് പ​ല​ക​ഥ​ക​ൾ; കൂ​വ​പ്പ​ള്ളി​യി​ലെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം തേ​ടി പോ​ലീ​സ്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കൂ​​വ​​പ്പ​​ള്ളി കു​​ള​​പ്പു​​റം നി​​വാ​​സി​​ക​​ൾ ന​​ടു​​ക്ക​​ത്തോ​​ടെ​​യാ​​ണ് യു​​വ​​തി​​യു​​ടെ​​യും യു​​വാ​​വി​​ന്‍റെ മ​​ര​​ണ​​വാ​​ർ​​ത്ത കേ​​ട്ട​​ത്. ക​​ട്ട​​പ്പ​​ന നെ​​ടു​​ങ്ക​​ണ്ടം ക​​ല്ലാ​​ർ​​ഭാ​​ഗം തു​​രു​​ത്തി​​യി​​ൽ ഷേ​​ർ​​ലി മാ​​ത്യു (45), കോ​​ട്ട​​യം ആ​​ലും​​മൂ​​ട് കു​​രു​​ട്ട്പ​​റ​​മ്പി​​ൽ ജോ​​ബ് സ​​ക്ക​​റി​​യ (40) എ​​ന്നി​​വ​​രെ​​യാ​​ണ് കൂ​​വ​​പ്പ​​ള്ളി കു​​ള​​പ്പു​​റ​​ത്തു​​ള്ള ഷേ​​ർ​​ലി​​യു​​ടെ വീ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

നാ​​ട്ടു​​കാ​​രു​​മാ​​യി ഷേ​​ർ​​ലി സം​​സാ​​രി​​ക്കാ​​റു​​ണ്ടെ​​ങ്കി​​ലും അ​​ടു​​ത്ത​ബ​​ന്ധം സ്ഥാ​​പി​​ക്കു​​ക​​യോ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പ​​ങ്കു​​വ​​യ്ക്കു​​ക​​യോ ചെ​​യ്തി​​രു​​ന്നി​​ല്ല.

പ​​ങ്കു​​വ​​ച്ച​​ത് പ​​ല​​ ക​​ഥ​​ക​​ൾ
ഭ​​ർ​​ത്താ​​വ് മ​​രി​​ച്ചു പോ​​യെ​​ന്നും ഭ​​ർ​​ത്താ​​വ് ഉ​​ണ്ടെ​​ന്നും മ​​ക്ക​​ൾ വി​​ദേ​​ശ​​ത്താ​​ണെ​​ന്നും ഒ​​രു മ​​ക​​ൾ മ​​രി​​ച്ചെ​​ന്നും കൂ​​ടെ​​യു​​ള്ള ജോ​​ബ് സ​​ഹോ​​ദ​​ര​​നാ​​ണെ​​ന്നും ഒ​​ക്കെ പ​​ല​​വി​​ധ​ ക​​ഥ​​ക​​ളാ​​ണ് ഷേ​​ർ​​ലി അ​​യ​​ൽ​​വാ​​സി​​ക​​ളോ​​ട് പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര മാ​​സ​​മാ​​യി ജോ​​ബ് ഇ​​വി​​ടേ​​ക്ക് വ​​രാ​​റി​​ല്ലാ​​യി​​രു​​ന്നെ​ന്ന് അ​​യ​​ൽ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു.

ജോ​​ബു​​മാ​​യി പി​​ണ​​ങ്ങി​​യെ​​ന്നാ​​ണ് ചോ​​ദി​​ച്ച​​വ​​രോ​​ട് ഷേ​​ർ​​ലി പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച ജോ​​ബും ഷേ​​ർ​​ലി​​യു​​ടെ മു​​ൻ ബ​​ന്ധ​​ത്തി​​ലു​​ള്ള മ​​ക​​നും വീ​​ട്ടി​​ൽ എ​​ത്തി​​യി​​രു​​ന്ന​​താ​​യും വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ അ​​വ​​ശ​നി​​ല​​യി​​ലാ​​യ ഷേ​​ർ​​ലി​​യെ കാ​​റി​​ൽ ക​​യ​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് എ​ന്നു​പ​​റ​​ഞ്ഞ് പോ​​കു​​ന്ന​​ത് ക​​ണ്ട​​താ​​യും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

പി​​ന്നീ​​ട് ഞാ​​യ​​റാ​​ഴ്‌​​ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​ണ് ഇ​​വ​​ർ തി​​രി​​കെ വ​​ന്ന​​ത്. പി​​ന്നീ​​ട് ന​​ട​​ന്ന കാ​​ര്യ​​ങ്ങ​​ളി​​ലാ​​ണ് വ്യ​​ക്ത​​ത​യി​​ല്ലാ​​ത്ത​​ത്. ഷേ​​ർ​​ലി​​യു​​ടെ വീ​​ടി​​നു മു​​ന്പി​​ൽ സി​​സി​​ടി​​വി കാ​​മ​​റ ഉ​​ണ്ടെ​​ങ്കി​​ലും അ​​ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. സം​​ഭ​​വ​​ത്തി​​ൽ മ​​റ്റാ​​രെ​​ങ്കി​​ലും ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ എ​​ന്ന​​ത് സം​​ശ​​യ​​ക​​ര​​മാ​​യി തു​​ട​​രു​​ക​​യാ​​ണ്.

അ​​ന്വേ​​ഷ​​ണം തു​​ട​​രു​​മെ​​ന്ന് പോ​​ലീ​​സ്
ഷേ​​ർ​​ലി​​യും ജോ​​ബു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളി​​ലാ​​ണ് പോ​​ലീ​​സ് ഇ​​പ്പോ​​ൾ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രു​​ന്ന​​ത്. ഇ​​വ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റ് ആ​​ളു​​ക​​ളു​​ടെ കോ​​ൾ ലി​​സ്റ്റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ശേ​​ഖ​​രി​​ക്കു​​ക​​യും അ​​ടു​​ത്ത് ഇ​​ട​​പ്പെ​​ടു​​ന്ന പ​​ല​​രു​​ടെ​​യും മൊ​​ഴി​​ക​​ൾ ശേ​​ഖ​​രി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​രു​​വ​​രു​​ടെ​​യും അ​​ക​​ന്ന ബ​​ന്ധു​​ക്ക​​ളാ​​ണ് സം​​ഭ​​വ സ്ഥ​​ല​​ത്ത് എ​​ത്തി​​യി​​രു​​ന്ന​​ത്.

ഷേ​​ർ​​ലി​​യു​​ടെ ശ​​രീ​​ര​​ത്തി​​ൽ മു​​റി​പ്പാ​​ടു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.പോ​​ലീ​​സ് നാ​​യ ഷേ​​ർ​​ലി മ​​രി​​ച്ചു​കി​​ട​​ന്ന സ്ഥ​​ല​​ത്തു​നി​​ന്ന് എ​​ത്തി​​യ​​ത് ജോ​​ബ് തൂ​​ങ്ങി മ​​രി​​ച്ച് കി​​ട​​ന്ന സ്ഥ​​ല​​ത്താ​​ണ്. ജോ​​ബി​​ന്‍റെ കൈ​യി​​ൽ ഷേ​​ർ​​ലി​​യു​​ടേ​​തെ​​ന്ന് ക​​രു​​തു​​ന്ന ര​​ക്ത​ക്ക​​റ​​ക​​ളും കാ​​ണ​​പ്പെ​​ട്ട​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.

സ്വ​​ന്തം ലേ​​ഖ​​ക​​ൻ

Related posts

Leave a Comment