സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ച്ച​പ്പോ​ഴെ​ല്ലാം കോ​പ്പ കി​രീ​ടം ചൂ​ടി ബ്ര​സീ​ൽ

റി​യോ ഡീ ​ഷാ​നെ​റോ: നീ​ണ്ട 12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് പെ​റു​വി​നെ​തി​രാ​യ ജ​യ​ത്തി​ലൂ​ടെ വീ​ണ്ടും കോ​പ്പ കി​രീ​ടം ചൂ​ടി ബ്ര​സീ​ൽ വി​രാ​മ​മി​ട്ട​ത്. ഇ​തി​നു മു​ൻ​പ് 2007ലാ​യി​രു​ന്നു ബ്ര​സീ​ൽ കോ​പ്പ​യി​ൽ ജേ​താ​ക്ക​ളാ​യ​ത്.

2007നു ​മു​ന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വ​ർ​ഷ​ങ്ങ​ളി​ലും അ​വ​ർ കി​രീ​ടം നേ​ടി. ഇ​തോ​ടെ മ​റ്റൊ​രു നേ​ട്ടം കൂ​ടി ബ്ര​സീ​ൽ കൈ​വ​രി​ച്ചു. ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​പ്പോ​ഴെ​ല്ലാം കോ​പ്പ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ടീം ​എ​ന്ന ഖ്യാ​തി​യാ​ണ് ബ്ര​സീ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

ഫൈ​ന​ലി​ലെ​ത്തി​യ ര​ണ്ടു​വ​ട്ട​വും കോ​പ്പ കി​രീ​ടം നേ​ടി​യ പെ​റു​വാ​ക​ട്ടെ അ​വ​രു​ടെ മൂ​ന്നാം ഫൈ​ന​ലി​ൽ ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്തു. 1939, 1975 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് പെ​റു ഇ​തി​നു മു​ന്നെ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. 39ൽ ​ഉ​റു​ഗ്വ​യേ​യും 75ൽ ​കൊ​ളം​ബി​യ​യേ​യും ത​റ​പ​റ്റി​ച്ചാ​യി​രു​ന്നു പെ​റു​വി​ന്‍റെ ര​ണ്ട് കി​രീ​ട നേ​ട്ട​ങ്ങ​ൾ.

Related posts