എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും, ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്! ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് കെപിഎസി ലളിതയ്ക്ക് പറയാനുള്ളത്

മലയാള സിനിമാസ്വാദകര്‍ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് കെപിഎസി ലളിത. അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും പലരില്‍ നിന്നും വ്യത്യസ്തയാണ് കെപിഎസി ലളിത.

പഴയ കാലത്തു പോലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം ഉണ്ടായിരുന്നു എന്നും തനിക്കും അങ്ങനെയൊരനുഭവം ഉണ്ടായിട്ടുണ്ടെന്നുമുള്ള ലളിതയുടെ വെളിപ്പെടുത്തല്‍ മലയാള സിനിമാലോകം ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്.

സമാനമായ രീതിയില്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്ന ഒട്ടുമിക്ക വിഷയങ്ങളിലും തന്റേതായ അഭിപ്രായവും നിലപാടുമുള്ള വ്യക്തിയാണ് കെപിഎസി ലളിത. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലിലായിരുന്നപ്പോള്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചും അവര്‍ വിവാദത്തിലായിരുന്നു.

ആ വിഷയത്തിലുള്ള തന്റെ നിലപാട് അവര്‍ അന്നേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ചെയ്തതിലും പറഞ്ഞതിലും തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു, കെപിഎസി ലളിത. അവരുടെ വാക്കുകള്‍ ഇങ്ങനെ…

ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്’- ലളിത പറഞ്ഞു.

ദിപീലിനെ സന്ദര്‍ശിച്ചതിന് സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരിക്കുന്ന നടി കെപിഎസി ലളിതയ്‌ക്കെതിരെ അന്ന് സിനിമാ സാസ്‌കാരിക മേഖലകളില്‍ നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, തനിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നായിരുന്നു സന്ദര്‍ശത്തിന് ശേഷം കെപിഎസി ലളിതയുടെ വിശദീകരണം.

Related posts