എളുപ്പത്തിൽ പണക്കാരനാകാനുള്ള എളുപ്പമാർഗം; കോ​ട്ട​യ​ത്തെ ല​ഹ​രി സാ​മ്രാ​ജ്യക്കാരായ  ലൂ​ക്കാ ബ്രോ​സ് സംഘം പോലീസ് പിടിയിൽ;  സഹോദരങ്ങളായ സംഘത്തെ കൊച്ചി പോലീസ് കുടുക്കിയതിങ്ങനെ…

കൊ​ച്ചി: ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കേ​സി​ൽ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ലൂ​ക്കാ ബ്രോ​സ് എ​ന്ന മൂ​വ​ര്‍​സം​ഘം കോ​ട്ട​യ​ത്ത് കെ​ട്ടി​പ്പൊ​ക്കി​യ​ത് ല​ഹ​രി സാ​മ്രാ​ജ്യം. പെ​ട്ടെ​ന്ന് പ​ണ​ക്കാ​രാ​കാ​നു​ള്ള ഭാ​ഗ്യാ​ന്വേ​ഷ​ണം ഇ​വ​രെ ത​മി​ഴ്‌​നാ​ടി​ല്‍ നി​ന്നും കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ച്ചു. ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യ്ക്ക് ക​ണ്ടെ​ത്തി​യ സ്ഥ​ലം കൊ​ച്ചി​യും. ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​തി​നി​ടെ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലു​മാ​യി.

ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട ഭാ​ഗ​ത്തു നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ ഈ​രാ​ട്ടു​പേ​ട്ട ത​ല​നാ​ട് നെ​ല്ലു​വേ​ലി​ല്‍ ആ​ഷി​ക് സോ​ണി (26), അ​ക്ഷ​യ് സോ​ണി (22), ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​യ കു​ള​ത്തു​ങ്ക​ല്‍ യൂ​സ​ഫ് (20) എ​ന്നി​വ​ര​ട​ങ്ങി​യ മൂ​വ​ര്‍ സം​ഘം ( ലൂ​ക്കാ ബ്രോ​സ് ) എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ നാ​ടാ​യ ഈ​രാ​റ്റു​പേ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പൊ​തി​ക്ക​ച്ച​വ​ട​ത്തി​ലാ​യി​രു​ന്നു തു​ട​ക്കം. പി​ന്നെ, കി​ലോ ക​ണ​ക്കി​ന് ക​ഞ്ചാ​വ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത് വി​ല്പ​ന ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്തി​ടെ​യാ​ണ് ല​ഹ​രി സാ​മ്രാ​ജ്യം കൊ​ച്ചി​യി​ലേ​ക്ക് വ്യാ​പി​പ്പിക്കാ​ന്‍ ഇ​വ​ര്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ 20 കി​ലോ ക​ഞ്ചാ​വ് കൊ​ച്ചി​യി​ല്‍ ചൂ​ട​പ്പം പോ​ലെ വി​റ്റ​ഴി​ച്ചു. എ​ന്നാ​ൽ, ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച എ​ക്സൈ​സ് ഇ​വ​രെ ത​ന്ത്ര​പ​ര​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ യൂ​സ​ഫ് വൈ​റ്റി​ല ഭാ​ഗ​ത്ത് ജോ​ലി ചെ​യ്ത​പ്പോ​ള്‍ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ല്‍ ആ​കു​ക​യും അ​വ​ര്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം മ​ന​സി​ലാ​ക്കി ക​ഞ്ചാ​വ് ക​ട​ത്തി​ലേ​ക്ക് തി​രി​യു​ക​യു​മാ​യി​രു​ന്നു.

അ​തി​നാ​യി നാ​ട്ടി​ല്‍ അ​ല്ല​റ ചി​ല്ല​റ മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും ക​ഞ്ചാ​വു ക​ച്ച​വ​ട​വു​മാ​യി ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്ന മാ​ഫി​യ സം​ഘ​ത്തി​ല്‍​പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ വി​പ​ണ​ന സാ​ധ്യ​ത പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി കൂ​ടെ കൂ​ട്ടി. നി​ര​വ​ധി ത​വ​ണ മൂ​വ​രും ചേ​ര്‍​ന്നു ക​മ്പ​ത്ത് നി​ന്നും ക​ഞ്ചാ​വ് ക​ട​ത്തി എ​റ​ണാ​കു​ള​ത്തെ​ത്തി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.

മാ​സ​ത്തി​ല്‍ മൂ​ന്നോ നാ​ലോ ത​വ​ണ​ക​ളി​ലാ​യി 10 മു​ത​ല്‍ 20 കി​ലോ വ​രെ ക​ഞ്ചാ​വ് എ​ത്തി​ച്ച് എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മു​റി​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു. 500, 1000 രൂ​പ​യു​ടെ ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു വി​ല്പ​ന. എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​പ്പോ​ള്‍ മൂ​വ​രും ക​ഞ്ചാ​വി​ന്‍റെ ഉ​ന്മാ​ദ​ത്തി​ലാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​ഹോ​ദ​ര​ങ്ങ​ളെ സ​മീ​പി​ച്ച എ​ക്‌​സൈ​സ് സം​ഘം ഒ​രു​ക്കി​യ വ​ല​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട​യി​ല്‍ വ​ച്ച് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts