400 രൂ​പ വി​ല വ​രു​ന്ന മ​ദ്യത്തിന്‌ 1000 രൂ​പ​! ലോ​ക് ഡൗ​ൺ മൂ​ലം അ​ട​ച്ചു പൂ​ട്ടി​യ മു​ണ്ട​ക്ക​യ​ത്തെ ബി​വ​റേ​ജസ് ഔ​ട്ട്‌ലെറ്റില്‍ അ​ന​ധി​കൃ​ത​ മ​ദ്യ​വി​ൽ​പ്പ​ന; പൂ​ട്ടി സീ​ൽ ചെയ്തു

മു​ണ്ട​ക്ക​യം: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ബിവ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മു​ണ്ട​ക്ക​യം ഔ​ട്ട് ലെ​റ്റ് എ​ക്സൈ​സ് സം​ഘ​മെ​ത്തി സീ​ൽ ചെ​യ്തു.

എ​ക്സൈ​സ് കോ​ട്ട​യം ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​ൽ​ഫി​ക്ക​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘ​മെ​ത്തി സീ​ൽ ചെ​യ്ത​ത്.

ലോ​ക് ഡൗ​ൺ മൂ​ലം അ​ട​ച്ചു പൂ​ട്ടി​യ ഔ​ട്ട് ല​റ്റി​ൽ നി​ന്നു നൂ​റു​ക​ണ​ക്കി​ന് ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ക​ട​ത്തു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച മ​ദ്യം ഇ​ട​നി​ല​ക്കാ​ർ വ​ഴി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

400 രൂ​പ വി​ല വ​രു​ന്ന മ​ദ്യം 1000 രൂ​പ​യ്ക്കാ​യി​രു​ന്നു വി​ൽ​പ്പ​ന. ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഔ​ട്ട് ലെ​റ്റി​ൽ എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ജീ​വ​ന​ക്കാ​രി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്തു.

തു​ട​ർ​ന്ന് ഔ​ട്ട് ലെ​റ്റ് പൂ​ട്ടി സീ​ൽ വ​ച്ചു. ലോ​ക് ഡൗ​ണി​നു ശേ​ഷം കെ​എ​സ്ഡി​സി വി​ഭാ​ഗ​വും എ​ക്സൈ​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യു​ള്ള ടീം ​ഔ​ട്ട് ലെ​റ്റി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​ആ​ർ. സു​ൽ​ഫി​ക്ക​ർ പ​റ​ഞ്ഞു.

സ്റ്റോ​ക്ക്, കം​പ്യൂ​ട്ട​ർ ബി​ൽ ര​ജി​സ്റ്റ​ർ എ​ന്നി​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു വ​രു​ത്തി​യ​തി​നു ശേ​ഷ​മേ ഔ​ട്ട് ലെ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ട​യി​ൽ ഔ​ട്ട് ലെ​റ്റി​ലെ മ​ദ്യം എ​ന്ന പേ​രി​ൽ വ്യാ​ജ മ​ദ്യം ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും സ്പെ​ഷ​ൽ ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment