ജീവനിൽ കൊതിയുണ്ട്..! ഉ​ദ്യോ​ഗ​സ്ഥ​രെ വ​ഴി​യി​ൽ ത​ട​ഞ്ഞ് വീ​ണ്ടും സ​മാ​ന്ത​ര സ​ർവീസ് മാ​ഫി​യ; സു​ര​ക്ഷ​ത​ത്വം ഉ​റ​പ്പ് പ​രു​ത്താ​തെ പ​രി​ശോധനയ്ക്കില്ലെന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ

mafiyaമാ​റ​ന​ല്ലൂ​ർ: ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ​ർ​വീസ് ന​ട​ത്തു​ന്ന സ​മാ​ന്ത​ര സ​ർ​വീസു​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് നി​യ​മ സ​ഭാ ബജ​റ്റ് ക​മ്മ​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്ന് രൂ​പീ​ക​രി​ച്ച സ്പെ​ഷൽ സ്ക്വാ​ഡി​നെ ഇ​ന്ന​ലെ​യും സ​മാ​ന്ത​ര സ​ർ​വീസ് മാ​ഫി​യാ സം​ഘം ത​ട​ഞ്ഞു. ഭ​ര​ണ​ക​ക്ഷി​യു​ടെ കീ​ഴി​ലെ സം​ഘ​ട​ന​യാ​യ സി​ഐ​ടിയു യൂ​ണി​യ​നി​ൽ​പ്പെ​ട്ട​വ​ർ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ത്ത​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​ന്ന​ലെ അ​ന​ധി​കൃ​ത​മാ​യി സ​ർ​വീസ് ന​ട​ത്തി​യ ടെ​ന്പോ ട്രാ​വ​ല​റു​ക​ളെ ശ്രീ​കാ​ര്യ​ത്തും മാ​റ​ന​ല്ലൂ​രി​ലും സ്പെ​ഷൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ട​ഞ്ഞി​രു​ന്നു.

ശ്രീ​കാ​ര്യ​ത്ത് രാ​വി​ലെ ഒൻ‌പ തോടെ പി​ടി​കൂ​ടി​യ വാ​ഹ​നം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ മു​ങ്ങി​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് വാ​ഹ​നം റോ​ഡി​ൽ നി​ന്ന് മാ​റ്റി​യ​ത്. സ​മാ​ന സം​ഭ​വ​മാ​ണ് മാ​റ​ന​ല്ലൂ​രി​ലും ഉ​ണ്ടാ​യ​ത്. രാ​വി​ലെ മാ​റ​ന​ല്ലൂ​രി​ന് സ​മീ​പം മൂ​ല​ക്കോ​ണ​ത്ത് പി​ടി​കൂ​ടി​യ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ ക​ട​ന്നെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​ന് ശേ​ഷം കീ​റി​യ ഉ​ടു​പ്പു​മാ​യി എ​ത്തി​യ ഡ്രൈ​വ​ർ പ​രി​ശോ​ധ​ന​ക്കി​ടെ ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഡ്രൈ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. എ​ന്നാ​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​യു​ട​ൻ ഡ്രൈ​വ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​യി​രു​ന്നെ​ന്ന് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പാ​റ​ശാ​ല മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സി​ഐടിയു​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന​തോ​ടെ പ​രി​ശോ​ധ​ന നി​റു​ത്തി വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​നി​ മു​ത​ൽ പൂ​ർ​ണമാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കാ​തെ പ​രി​ശോ​ധ​ന തു​ട​രാ​നാ​കി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട് . ഒ​രാ​ഴ്ച മു​ന്പ് നെ​യ്യാ​റ്റി​ൻ​ക​ര​ക്ക് സ​മീ​പം വ​ഴു​തൂ​രി​ൽ സി​ഐ​ടി യു ലേ​ക്ക​ൽ ക​മ്മ​റ്റി അം​ഗം പ​ത്മ​കു​മാ​റും നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​കെ. ഷി​ബു​വും ചേ​ർ​ന്ന് വാ​ഹ​നം ത​ട​ഞ്ഞി​രു​ന്നു. കെഎസ്ആ​ർ​ടി​സി ന​ഷ്ട​ത്തി​ൽ കൂ​പ്പു​കു​ത്തു​ന്പോ​ൾ ഭ​ര​ണ​മു​ന്ന​ണി​യു​ടെ കി​ഴി​ലു​ള്ളസം​ഘ​ട​ന ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ത​ട​യു​ന്ന​ത് സ​ർ​ക്കാ​രി​ന് ത​ല​വേ​ദ​ന​യാ​വു​ക​യാ​ണ്.    സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന ത​ട​ഞ്ഞ ഡ്രൈ​വ​ർ​ക്കെ​തി​രെ മാ​റ​ന​ല്ലൂ​ർ പോലീ​സ് കേ​സെ​ടു​ത്തു.

Related posts