നി​ല​യ്ക്ക​ൽ – പ​മ്പ ബ​സു​ക​ൾ രാ​ത്രി​യി​ൽ ഓ​ടി​യി​ല്ല, 50 ബ​സു​ക​ൾ പി​ൻ​വ​ലി​ച്ചു;   നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് എ​സ്പി യ​തീ​ഷ് ച​ന്ദ്ര

ശ​ബ​രി​മ​ല: നി​ല​യ്ക്ക​ൽ – പ​ന്പ ബ​സു​ക​ൾ രാ​ത്രി സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ​യും നി​ർ​ത്തി​വ​യ്പി​ച്ചു.​രാ​ത്രി എ​ട്ടി​നു​ശേ​ഷം പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് നി​ല​യ്ക്ക​ലി​ൽ നി​ന്നു പ​ന്പാ സ​ർ​വീ​സു​ക​ൾ അ​യ​ച്ച​ത്. പോ​ലീ​സ് നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. 24 മ​ണി​ക്കൂ​റും ബ​സ് സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് എ​സ്പി യ​തീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു.ഉ​ച്ച​യ്ക്കും പ​ന്പ ബ​സു​ക​ൾ ഓ​ടു​ന്നി​ല്ല. 12 മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. പോ​ലീ​സ് നി​യ​ന്ത്ര​ണ​വും ആ​ളു​ക​ൾ കു​റ​ഞ്ഞ​തും കാ​ര​ണം നി​ല​യ്ക്ക​ൽ – പ​ന്പ റൂ​ട്ടി​ൽ സ​ർ​വീ​സി​നെ​ത്തി​ച്ചി​രു​ന്ന ബ​സു​ക​ൾ 50 എ​ണ്ണം കെഎ​സ്ആ​ർ​ടി​സി പി​ൻ​വ​ലി​ച്ചു.

310 ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നെ​ത്തി​ച്ചി​രു​ന്ന​ത്. 10 ഇ​ല​ക്ട്രി​ക് ബ​സു​ക​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മേ ഓ​ടു​ന്നു​ള്ളൂ.നി​ല​യ്ക്കലി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു​മേ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നു. നി​ല​യ്ക്ക​ൽ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലും തി​ര​ക്ക് കു​റ​ഞ്ഞു. നി​ല​യ്ക്ക​ലി​ലെ വ​ഴി​പാ​ട് വി​ല്പ​ന​യി​ലും കു​റ​വു​ണ്ടാ​യി. ക​ട​ക​ളി​ലും വി​ല്പ​ന കു​റ​വാ​ണ്.

Related posts